ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ, രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ; ദിവസവും നാല് തവണ കുളിയ്ക്കും: ചാവേർ സിനിമയിലെ മേക്കോവറിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ, രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ; ദിവസവും നാല് തവണ കുളിയ്‌ക്കും: ചാവേർ സിനിമയിലെ മേക്കോവറിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 08:20 pm IST
FacebookTwitterWhatsAppTelegram

ചാവേർ സിനിമയിലെ തന്റെ മേക്കോവർ വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കാം എന്നു കരുതിയാണ് ചാവേറിൽ ഷൂട്ടിം​ഗിന് വന്നതെന്നും എന്നാൽ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല അനുഭവം എന്നുമാണ് താരം പറയുന്നത്. ചാവേർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടയിലായിരുന്നു അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

‘ന്നാ താൻ കേസ് കൊട് സിനിമയിൽ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോൾ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചു. എന്നാൽ, ന്നാ താൻ കേസ് കൊട് സിനിമയെക്കാൾ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഈ സിനിമയിലാണ്. മേക്കപ്പിടാൻ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. വെട്ടും കുത്തും പാടിന് പുറമെ കണ്ണിൽ ലെൻസും വെച്ചു തന്നു.

ന്നാ താൻ കേസ് കൊട് സിനിമയിൽ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് വന്ന് കുളിച്ച് റെഡിയാകാൻ പറ്റും. പക്ഷേ ഇതിൽ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലാകെ. ബ്ലഡും പൊടിയുമൊക്കെ മിക്സ് ആയി, എല്ലാം കൂടെ കാണാൻ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ എന്റെ സ്കിൻ കുറെ പോയിരുന്നു.

കഥാപാത്രത്തിനുവേണ്ടി എന്നോട് 15 കിലോ കൂട്ടാൻ ടിനു പറഞ്ഞു എന്നാൽ ഞാൻ പത്ത് കിലോ മാത്രമേ കൂട്ടിയിട്ടുള്ളൂ. ഒരു 5 കിലോ കൂടെ കൂട്ടിയിരുന്നെങ്കിൽ എനിക്ക് കൊളസ്ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നു. പ്രേക്ഷകർ എന്നെ ഇതുവരെ കാണാത്ത ഒരു കഥപാത്രമായിരിക്കും ചാവേറിലേത് ‘- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമയിൽ അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. സെപ്തംബർ 28 ന് ചിത്രം തിയേറ്ററിൽ എത്തും.

Tags: kunchacko bobanSUBChaver Filim
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies