99 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ച് എയർടെൽ. 10 ജിബി അധിക ഡാറ്റയും ഒരു ദിവസത്തെ വാലിറ്റിഡിറ്റിയും അധികമായി പ്ലാനിൽ ലഭിക്കും. എയർടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. 40 ജിബി ഡാറ്റ ഹൈസ്പീഡ് വേഗതയിൽ ലഭിക്കും. ഒരു ദിവസം 20 ജിബി ഹൈസ്പീഡ് ഡാറ്റയും അതിന് ശേഷം അൺലിമിറ്റഡ് ഡാറ്റ 64 Kbps ആയി കുറയും.
നേരത്തെ പ്ലാൻ പ്രകാരം ഒരു ദിവസത്തെ അൺലിമിറ്റഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാൽ 30 ജിബിയ്ക്ക് ശേഷം ഡാറ്റ വേഗത കുറഞ്ഞിരുന്നു. ഇതിന് ശേഷം ഡാറ്റ 64 Kbps ൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. കോൾ, എസ്എംഎസ് എന്നിവ പ്ലാൻ പ്രകാരം ലഭിച്ചിരുന്നില്ല.