തിരുവവന്തപുരം: വരുന്ന അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28,29 തീയതികളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
28-ാം തീയതി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 29-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. നാല് ചക്രവാതചുഴികൾ നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.















