ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ മൂന്നാം ദിനത്തിലും ഇന്ത്യക്ക് മെഡൽ നേട്ടം. സെയിലിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഡിങ്കീ ഐ.എൽ.സി.എ4 വിഭാഗത്തിലാണ് നേഹ താക്കൂർ വെള്ളി മെഡൽ നേടിയത്. സെയിലിംഗിൽ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു.
4*100 മീറ്റർ റിലേയിൽ ഇന്ത്യയുടെ നീന്തൽ ടീം ഫൈനലിൽ പ്രവേശിച്ചു. 3:40.84 മിനിറ്റിൽ ഫിനിഷ് ചെയ്ത് ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ജൂഡോ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യയുടെ അവതാർ സിംഗും തൂലിക മാനും ഫൈനലിലേക്ക് യോഗ്യത നേടി.















