രമണനും ആശാനും ആകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയപ്പെട്ട രണ്ട് നടന്മാർ; 'പഞ്ചാബി ഹൗസ്' കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അറിയാക്കഥകൾ പുറത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രമണനും ആശാനും ആകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയപ്പെട്ട രണ്ട് നടന്മാർ; ‘പഞ്ചാബി ഹൗസ്’ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അറിയാക്കഥകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

ഉണ്ണിയെയും രമണനെയും അവന്റെ മൊതലാളിയേയും ഓർത്ത് പൊട്ടിച്ചിരിക്കാത്ത മലയാളികൾ കാണില്ല. നിത്യ ജീവിതത്തിൽ ഒരിക്കലെങ്കിലും പഞ്ചാബി ഹൗസിലെ ഡയലോ​ഗുകളും ഉപയോഗിക്കാത്തവരും ഉണ്ടാകില്ല. മലയാളികൾക്ക് പൊട്ടിച്ചിരിയുടെ അലകടൽ ഒരുക്കിയ പഞ്ചാബി ഹൗസ് റിലീസായിട്ട് 25 വർഷം പൂർത്തിയായിരിക്കുകയാണ്. 1998 സെപ്തംബറിലാണ് പഞ്ചാബി ഹൗസ് റിലീസ് ചെയ്യുന്നത്.

ദിലീപിനെ ജനപ്രിയ നായകനാക്കിയതിൽ പഞ്ചാബി ഹൗസ് എന്ന സിനിമയ്‌ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ജീവിതത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങൾ. കടം കാരണം നടത്തിയ ആത്മഹത്യ ശ്രമം നടത്തിയ ഉണ്ണി എന്ന ചെറുപ്പക്കാരൻ ഒരുവശത്ത്. പലിശയ്‌ക്കെടുത്ത കാശ് തിരിച്ചടയ്‌ക്കാനാവാതെ ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗമായ ബോട്ട് നഷ്ടപ്പെട്ട ഒരു മുതലാളിയും തൊഴിലാളിയായ രമണനും മറുവശത്ത്. കടം തിരികെ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ മൂവരും എത്തിച്ചേരുന്നത് ഊമയായ പെങ്ങളുടെ വിവാഹം മുടങ്ങിയ സങ്കടത്തില്‍ നില്‍ക്കുന്ന ഒരു പഞ്ചാബി കുടുംബത്തിലേക്കും. ഏറ്റവും സംഘര്‍ഷഭരിതമായ നിമിഷങ്ങളുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യം.

വീർപ്പുമുട്ടലോടെ കാണേണ്ട ചിത്രത്തിന് ഫലമായി വന്നത് പൊട്ടിച്ചിരിയുടെ വീട്. റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസ് ചുരുക്കത്തിൽ ഒരു ചിരിയുടെ മാലപ്പടക്കം തന്നെ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമയ്‌ക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ പഞ്ചാബി ഹൗസിന് മലയാളികളെ ചിരിപ്പിക്കാനും കണ്ണ് നനയിപ്പിക്കാനും കഴിഞ്ഞു എന്നതാണ്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ഉണ്ണി, രമണൻ, മുതലാളി എന്നീ കഥാപാത്രങ്ങളായി സംവിധായകൻ ആദ്യം മനസിൽ കണ്ടത് യഥാക്രമം മോഹൻലാൽ, ജഗതി, ഇന്നസെന്റ് എന്നിവരെ ആയിരുന്നു. ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടാണ് പിന്നീട് ദിലീപിലേക്കും ഹരിശ്രീ അശോകനിലേക്കും കൊച്ചിൻ ഹനീഫയിലേക്കും എത്തിയത്. എന്തായാലും ഈ താരങ്ങൾ തന്നെ സിനിമ വമ്പൻ വിജയമാക്കി. തിയേറ്ററുകളിൽ സിനിമ എത്തി കുറച്ചുസമയത്തിനുള്ളിൽ തന്നെ വ്യാജ പ്രിന്റുകള് പുറത്തിറങ്ങിയിരുന്ന കാലമായതിനാൽ സിനിമയുടെ നിർമ്മാതാവ് സാഗരിക അപ്പച്ചൻ ക്ലൈമാക്സ് രംഗത്തിന്റെ റീലുകൾ പല സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരുന്നതെന്ന് സംവിധായകൻ മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരെ കൂടാതെ തിലകൻ, മോഹിനി, ജോമോൾ, ലാൽ, ജനാർദ്ദനൻ, എൻ. എഫ് വർഗീസ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അന്ന് അണിനിരന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് പഞ്ചാബി ഹൗസ് സമൂഹമാദ്ധ്യമങ്ങളിൽ വിവിധ രീതിയിൽ ശ്രദ്ധ ആകർഷിച്ച് മുന്നേറുകയാണ്.

Tags: DileepSUBharisree ashokanPunjabi House Movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies