‘ടക്കേ’ എന്നൊരു ശബ്ദം കേട്ടു, ഉടനെ താഴെ വീണു; ക്ലൈമാക്സിലെ ഹിറ്റ് ആക്ഷൻ രം​ഗത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് നടൻ നീരജ് മാധവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ടക്കേ’ എന്നൊരു ശബ്ദം കേട്ടു, ഉടനെ താഴെ വീണു; ക്ലൈമാക്സിലെ ഹിറ്റ് ആക്ഷൻ രം​ഗത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് നടൻ നീരജ് മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററുകളിൽ ​ഓണം പൊടിപൊടിച്ച ചിത്രമാണ് ആർഡിഎക്സ്. തിയേറ്ററുകളിൽ ​ഗംഭീരപ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടിയിലും തിളങ്ങുകയാണ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 25 നാണ് തിയേറ്ററുകളിൽ എത്തിയത്. 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു കഴിഞ്ഞു.

ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾക്ക് ഏറ്റവും മികച്ചതായിരുന്നു. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. റോബർട്ട്, ഡോണി സഹോദരങ്ങളായി ഷെയ്നും ആന്റണി വർഗീസ് പെപ്പെയും എത്തിയപ്പോൾ അവരുടെ കൂട്ടുകാരൻ സേവ്യറായി എത്തിയത് നീരജ് മാധവായിരുന്നു. ഇടിയുടെ പൊടിപ്പൂരം കാഴ്ചവയ്‌ക്കുന്ന ക്ലൈമാക്സ് സീനുകളും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മറക്കാനാവില്ല. എന്നാൽ പലപ്പോഴും സിനിമയിലെ അണിയറയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകർ വെെകിയാണ് അറിയുന്നത്. ഇപ്പോൾ പുറത്തുവരുന്നത് ആക്ഷൻ രംഗങ്ങള്‍ക്കിടയിൽ നടൻ നീരജ് മാധവിന് കാലിന് പരുക്ക് പറ്റിയ വിവരമാണ്.

നീരജ് തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ആർ ഡി എക്സ്’ ക്ലൈമാക്സ് ഷൂട്ടിനിടയിൽ കാലിന് പരുക്കു പറ്റിയതിന്റെയും അതിനെ റിക്കവർ ചെയ്തതിന്റെയും ഓർമയാണ് നീരജ് വീഡിയോയിൽ പങ്കുവയ്‌ക്കുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. നിൽക്കുന്നിടത്ത് ഫോം പാഡ്സ് വെച്ചിട്ടുണ്ട്. അതില് കാൽ സ്റ്റക്കായി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ടു, അപ്പോൾ തന്നെ ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും വരെചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്,’’ എന്നാണ് നീരജ് പറയുന്നത്. കാലിന്റെ കുഴ തെറ്റിയ നീരജ് വേദനയും നീരും മൂലം കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റിന്റെ ട്രീറ്റ്മെന്റിൽ പരുക്കിനെയെല്ലാം കഷ്ടപ്പെട്ട് അതിജീവിക്കുകയായിരുന്നു നീരജ്.

 

View this post on Instagram

 

A post shared by Neeraj Madhav / NJ (@neeraj_madhav)


“നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് എന്തും അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്‌ക്കുകയും പരിഹസിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി… അതെന്റെ ആഗ്രഹങ്ങൾക്ക് കരുത്ത് കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കാൻ പ്രപഞ്ചം മുഴുവൻ ഉണ്ടാകും. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, കൂടുതൽ മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി. ” വീഡിയോ ഷെയർ ചെയ്ത് നീരജ് കുറിക്കുന്നു.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രം മൂന്ന് കൂട്ടുകാരുടെ കഥയാണ് പറയുന്നത്. ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ നായകൻമാരായ കൂട്ടുകാരായെത്തി. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

Tags: NEERAJ MADHAVrdx movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies