ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സെയിലിംഗിൽ പെൺകുട്ടികളുടെ ഡിങ്കീ ഐഎൽസിഎ4 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ (എക്‌സ്)ലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.
‘അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. പെൺകുട്ടികളുടെ ഡിങ്കീ ഐഎൽസിഎ4 വിഭാഗത്തിൽ ഇന്ത്യൻ താരം നേഹ താക്കൂർ വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുകയാണ്. അസാധാരണമായ പ്രകടനത്തിന്റെയും കഴിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും തെളിവാണ് ഈ വിജയം. മികച്ച ഭാവിയ്‌ക്കായി ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഡിങ്കീ ഐഎൽസിഎ4 വിഭാഗത്തിൽ നേഹ താക്കൂർ വെള്ളി മെഡൽ നേടിയതോടെ ഏഷ്യൻ ഗെയിംസിലെ മൂന്നാം ദിനത്തിലും ഇന്ത്യ മെഡൽ നേട്ടം ഉയർത്തി. സെയിലിംഗിൽ ഇന്ത്യയുടെ ആദ്യത്തെ മെഡൽ നേട്ടമാണിത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം 14 ആയി ഉയർന്നു.