ഇനി യാത്ര 'ഭൂമിയുടെ ഇരട്ടയിലേക്ക്'! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 07:06 am IST
FacebookTwitterWhatsAppTelegram

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹവും ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹവുമായ ശുക്രനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് ഐഎസ്ആർഒ. തിളങ്ങുന്ന ഗ്രഹത്തിന്റെ അറിയാ കഥകൾ പഠിക്കുന്നതിനായുള്ള ദൗത്യത്തിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും പേലോഡുകൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു.

നിഗൂഢകളേറെയുള്ള ഗ്രഹമായ ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിലൂടെ ബഹിരാകാശ മേഖലയ്‌ക്ക് ബൃഹത്തായ സംഭാവനകൾ നൽകാൻ കഴിയും. കട്ടിയേറിയ അന്തരീക്ഷമുള്ള ഗ്രഹമാണ് ശുക്രൻ. ഭൂമിയുടേതിനേക്കാൾ 100 മടങ്ങ് അന്തരീക്ഷ മർദ്ദമാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ ഉപരിതലത്തിൽ കാലുകുത്താൻ കഴിയില്ല. ഉപരിതലം കട്ടിയുള്ളതാണോ എന്ന് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പിന്നെ ശുക്രനിൽ പഠനം നടത്തുന്നത് എന്തിനെന്ന് ചിന്തിക്കുന്നുണ്ടാകും,ഒരുപക്ഷേ ഒരുദിവസം ഭൂമിയും ശുക്രന് സമാനമാകാം. വരുന്ന 10,000 വർഷത്തിനുള്ളിൽ ഭൂമിയുടെ പ്രത്യേകതകളും സവിശേഷതകളും മാറാം. ഭൂമി ഇന്ന് കാണുന്ന തരത്തിൽ ആയിരുന്നില്ല ആദ്യകാലത്ത്. നിരവധി പരിണാമങ്ങൾക്ക് ശേഷമാണ് വാസയോഗ്യമായ ഭൂമി സംജാതമായത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇസ്രോ മേധാവി.

സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹമാണ് ശുക്രൻ. വലുപ്പത്തിലും സാന്ദ്രതയിലും ഭൂമിയുടേതിന് സമാനമായതിനാലാണ് ‘ഭൂമിയുടെ ഇരട്ട’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് മുൻപും വിവിധ രാജ്യങ്ങൾ ശുക്രനിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ‘വീനസ് എക്‌സ്പ്രസ്’ ജപ്പാന്റെ ‘അകറ്റ്‌സുക്കി വീനസ് ക്ലൈമറ്റ് ഓർബിറ്റർ’ എന്നിവയാണ് ശുക്രനിൽ പര്യവേക്ഷണം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ ദൗത്യങ്ങൾ.

Tags: S SomanathVenus MissionPayload
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies