രോഗമില്ലാത്ത ശോഭന ഭാവിയാണോ സ്വപ്‌നം; സ്മാർട്ടായി 'സ്മാർട്ട് വാച്ച്' കെട്ടി തുടങ്ങിക്കോളൂ; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ..
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രോഗമില്ലാത്ത ശോഭന ഭാവിയാണോ സ്വപ്‌നം; സ്മാർട്ടായി ‘സ്മാർട്ട് വാച്ച്’ കെട്ടി തുടങ്ങിക്കോളൂ; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 08:37 am IST
Facebook
Twitter
WhatsAppTelegram

സാങ്കേതിക വിദ്യ മനുഷ്യനെ അനുദിനം അത്ഭുതപ്പെടുത്തുകയാണ്. അസാധ്യമായ പലതും ഇന്ന് സാധ്യമാക്കാൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയും. ആരോഗ്യ പരിചരണത്തിലും രോഗപ്രതിരോധത്തിലും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വെളിപ്പെടുത്തുകയാണ് ഏറ്റവും പുത്തൻ പഠനം. സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ച് ശരീര താപനില തുടർച്ചയായി രേഖപ്പെടുത്തുന്നത് ഭാവിയിൽ വരാവുന്ന രോഗങ്ങളെ കുറിച്ച് സൂചന നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രമേഹം, ഹൈപ്പർടെൻഷൻ, കരൾ, വൃക്ക രോഗം എന്നിങ്ങനെ പല തരം രോഗങ്ങളുടെ മുന്നറിയിപ്പ് സൂചനയായി കൈത്തണ്ടയിലെ താപനിലയെ ഉപയോഗപ്പെടുത്താനാകുമെന്ന് പഠനത്തിൽ പറയുന്നു. പെറൽമാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ബ്രിട്ടണിൽ ഏകദേശം 90,000 പേരുടെ ശരീപതാപനില ഒരാഴ്ചയോളം ശേഖരിച്ചാണ് പഠനം നടത്തിയത്. ദൈനംദിന പ്രവർത്തനങ്ങൾ, ഉറക്കം തുടങ്ങിയ വിവരങ്ങളാണ് പഠനവിധേയമാക്കിയത്. സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഇവരുടെ കൈത്തണ്ടയിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകളും ഗവേഷകർ രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ രേഖപ്പെടുത്തുന്ന പ്രക്രിയായ സിർക്കാർഡിയൽ റിഥത്തിന് അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങളും ഗവേഷകർ നിരീക്ഷിച്ചു. പരിസ്ഥിതിയിലെ മാറ്റങ്ങൾ മൂലമുള്ള താപനില വ്യതിയാനങ്ങളും രാത്രിയിൽ ഉറങ്ങുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളും സംഘം പഠിച്ചു.

കൈത്തണ്ടയിലെ താപനിലയിൽ കുറഞ്ഞ വ്യത്യാസം കണ്ടെത്തിയവർക്ക് ഭാവിയിൽ പല മാറാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് താപനിലയിലെ മാറ്റം കണക്കാക്കിയത്. ഇത്തരക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത 91 ശതമാനം അധികമാണ്. ടൈപ്പ്-2 പ്രമേഹ സാധ്യത 69 ശതമാനവും വൃക്ക സ്തംഭന സാധ്യത 25 ശതമാനവും ഹൈപ്പർ ടെൻഷൻ സാധ്യത 23 ശതമാനവും ന്യൂമോണിയ സാധ്യത 22 ശതമാനവും ഇവർക്ക് അധികമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശരീരത്തിന്റെ സിർകാർഡിയൻ താളത്തെ ബാധിക്കാത്ത വിധത്തിലുള്ള ശീലങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പഠനത്തിൽ പറയുന്നു. ദിവസവും ഒരേ സമയത്ത് ഉറങ്ങി ഒരേ സമയത്ത് എഴുന്നേൽക്കുന്നത് പോലെയുള്ള ശീലങ്ങൾ വളരെ ഉപകാരപ്രദമാണ്.

Tags: diseaseSUBSmart Watch
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies