ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് 4 ദിവസങ്ങൾ പിന്നിടുമ്പോൾ ഭാരത്തിന്റെ യശസ്സ് ഉയർത്തിയ ഇന്ത്യൻ അത്‌ലറ്റുകൾ ഇതു വരെ നേടിയത് 22 മെഡലുകൾ. നിലവിൽ 5 സ്വർണവും 7 വെള്ളിയും 10 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഇന്നുമാത്രം ആറ് മെഡലാണ് ഇന്ത്യയുടെ ഷാർപ്പ് ഷൂട്ടർമാർ നേടിയത്. ഒരു മെഡൽ സെയിലിംഗിലും നേടി.
സിഫ്റ്റ് കൗർ സമ്ര (സ്വർണം – വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്), വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം (സ്വർണം – മനു ഭേക്കർ, ഈഷാ സിംഗ്, റിഥം സാങ്വാൻ), ഇഷാ സിംഗ് (വെള്ളി – വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗതം), അനന്ത്ജീത് സിംഗ് നരുക (വെള്ളി വ്യക്തിഗതം) വനിതകളുടെ 25 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം (വെള്ളി – ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗർ സമ്ര), ആഷി ചൗക്സി (വെങ്കലം – വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനുകൾ), പുരുഷ സ്‌കീറ്റ് ടീം (വെങ്കലം – അംഗദ്, ഗുർജോത്ത്,അനന്ത് ജീത്ത്) എന്നിവരാണ് ഇന്ത്യയ്‌ക്കായി ഷൂട്ടിംഗിൽ മെഡലുകൾ സമ്മാനിച്ചത്. സെയിലിംഗിൽ വിഷ്ണു ശരവണൻ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.