കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും.പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് പോസ്റ്റര്‍ പുറത്തിറക്കി റിലീസ് ഡേറ്റ് പരസ്യമാക്കിയത്. ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തില്‍ എത്തിക്കുന്നത്.
രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമുള്ള പോസ്റ്ററില്‍ കൂടിയാണ് റിലീസ് തീയതി പുറത്ത് വിട്ടത്. തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് സലാര്‍. ബാഹുബലി 2വിന് താരത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പന്‍ പരാജയമായിരുന്നു. സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നിവയാണ് ബോക്സ് ഓഫീസില്‍ ദുരന്തമായി.
വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്.ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.
View this post on Instagram
“>
View this post on Instagram















