ആലപ്പുഴ: മന്ത്രി മുഹമ്മദ് റിയാസിനെതിരെസിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു.പ്രതിഭ. ടൂറിസം വകുപ്പ് തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന് പ്രതിഭ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പരാതിപറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. കായംകുളം ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു.
ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നതാണ് ചിലരുടെ മിഥ്യാധാരണ. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരം കാണുന്നില്ല. മറ്റു പലമന്ത്രിമാരെയും കണ്ടു, അവഗണ തന്നെയാണ് ഫലമെന്നും പ്രതിഭ പറഞ്ഞു. കായംകുളത്ത് കായൽ പരിസര ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിഭ.