വിജയ് ആന്റണി നായകാനാകുന്ന ‘ഹിറ്റലർ’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹിറ്റ്‌ലർ. ചെന്തൂർ ഫിലിം ഇന്റർനാഷണൽ ടിഡി രാജയും ഡിആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചെന്തൂർ ഫിലിം ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.
വിജയ് ആന്റണി ഇതുവരെ അഭിനയിച്ച വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ത കഥാപാത്രമായാണ് താരത്തിന്റെ വരവ്. സാധാരണക്കാരന്റെ പ്രതിഷേധവും സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനുള്ള വ്യക്തിയുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റലറിന്റെ വ്യത്യസ്ത രൂപഭാവത്തിലുള്ള പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തികച്ചുമൊരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹിറ്റ്‌ലർ. റിയ സുമനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ഒരുപാട് സസ്‌പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രത്തിൽ നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്. ചരൺരാജ്, ഗൗതം വാസുദേവ് മേനോൻ, റെഡിൻ കിംഗ്സ്ലി, വിവേക് പ്രസന്ന, നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിവേക് -മെർവിൻ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. വിജയ് ആന്റണി അവസാനമായി അഭിനയിച്ച ചിത്രം ‘രഥം’ ഒക്ടോബർ ആറിന് തിയേറ്ററിലെത്തും.















