സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യം വച്ച് നാസ. പര്യവേഷണ ദൗത്യം ഒക്ടോബർ അഞ്ചിന് വിക്ഷേപിക്കും. സ്‌പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലാകും യാത്ര. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം.
ഛിന്നഗ്രഹത്തിന്റെയും നാസയുടെ ദൗത്യത്തിന്റെയും പേര് സൈക്കി എന്ന് തന്നെയാണ്. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് ദൗത്യത്തിന്റെ പര്യവേഷണം. ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി 2017-ലാണ് സൈക്കി ദൗത്യം എന്ന ആശയം രൂപം കൊള്ളുന്നത്. സൗരയൂഥത്തിനുള്ളിലെ ചെലവ് കുറഞ്ഞ പര്യവേഷണ ദൗത്യങ്ങൾക്ക് ഫണ്ട് നൽകുന്ന പദ്ധതിയാണ് ഡിസ്‌കവറി എന്ന് അറിയപ്പെടുന്നത്.
ഭൂമിയ്‌ക്ക് സമാനമായ ഗ്രഹങ്ങൾക്കുള്ളിൽ ലോഹ കോറുകൾ കാണപ്പെടുന്നു. ഇവയെക്കുറിച്ചുള്ള പഠനത്തിലൂടെ ശിലാഗ്രഹങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസിലാക്കാനാകും. എന്നാൽ ഭൂമിയുടെ കോറിനെ നേരിട്ട് പഠിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ എവിടെയാണ് ലോഹസമ്പന്നമായ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യമെന്നും ഒരു ഗ്രഹത്തിന്റെ കോർ എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കും.