വാഷിംഗ്ടൺ: സൈക്കി ഛിന്നഗ്രഹത്തിലേക്കുള്ള ദൗത്യം വൈകുമെന്നറിയിച്ച് നാസ. ഒക്ടോബർ അഞ്ചിനായിരുന്നു ദൗത്യം വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇത് പിന്നീട് ഒരാഴ്ച കൂടി വൈകിപ്പിക്കുകയായിരുന്നു. ഒക്ടോബർ 12-ന് രാത്രി ഏഴേ മുക്കാലോടെ ദൗത്യം വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. നൈട്രജൻ കോൾഡ് ക്യാസ് ത്രസ്റ്ററുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മിഷൻ വൈകിപ്പിച്ചത്.
ഛിന്നഗ്രഹത്തിന്റെ പേരായ സൈക്കി എന്നത് തന്നെയാണ് ദൗത്യത്തിനും നൽകിയിരിക്കുന്ന പേര്. 2017-ലാണ് ദൗത്യത്തെ കുറിച്ചുള്ള ആശയം രൂപം കൊള്ളുന്നത്. നാസയുടെ ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമാണിത്. ഇലോൺ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസയുടെ ഈ ദൗത്യം.
നാസയുടെ ചെലവ് കുറഞ്ഞ ദൗത്യങ്ങളിൽ ഒന്നാണിത്. ഇറ്റാലിയൻ വാനശാസ്ത്രജ്ഞനായ അനിബെലെ ഡി ഗ്യാസപാരിസ് ആണ് ഛിന്നഗ്രഹം കണ്ടെത്തിയത്. ലോഹങ്ങളാൽ സമ്പുഷ്ടമായ ഗ്രഹമാണ് സൈക്കി.















