ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച 'എക്‌സ്‌പോസാറ്റ്' ദൗത്യം?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് സൂര്യനും ചന്ദ്രനുമൊന്നും ഒരു പരിധിയല്ലെന്ന് തെളിച്ച് കൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിനപ്പുറത്തേക്കുള്ള കാര്യങ്ങൾ കണ്ടെത്തുകയും അവ വിശകലനം ചെയ്യുകയുമാണ് ഇസ്രോയുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞിരുന്നു.

ഭൂമിയുടെ അയൽഗ്രഹമായ ചൊവ്വയിൽ നിന്ന് ആരംഭിച്ച് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള ദൗത്യം വരെയുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സൗരയൂഥത്തിന് പുറത്തുള്ളതും മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്നതുമായ എക്‌സോ-സൗരഗ്രഹങ്ങളെയോ ഗ്രഹങ്ങളെയോ നിരീക്ഷിക്കുന്ന ദൗത്യം ഉടനുണ്ടാകും. ഇതിന് പുറമേ എക്‌സ്-റേ പോളാരിമീറ്റർ സാറ്റ്‌ലൈറ്റും (എക്‌സ്‌പോസാറ്റ്) ഈ വർഷം വിക്ഷേപിക്കും.

എക്സ്-റേ സ്രോതസുകളെ കുറിച്ച് പഠിക്കാൻ രൂപകൽപന ചെയ്ത ബഹിരാകാശ നിരീക്ഷണ സംവിധാനമാണ് ഇത്. കോസ്മിക് എക്‌സ്-റേകളുടെ ധ്രുവീകരണം പഠിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന ദൗത്യമാണിത്. എസ്എസ്എൽവിയെന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കും. അഞ്ച് വർഷമെടുത്താകും പഠനം നടക്കുക. ബ്ലാക്ക് ഹോൾ എക്‌സ്-റേ ബൈനറികൾ, സജീവ ഗാലക്സി ന്യൂക്ലിയുകൾ, നോൺ-തെർമൽ സൂപ്പർനോവ അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ പ്രപഞ്ചത്തിലെ അറിയപ്പെടുന്ന 50 തെളിച്ചമുള്ള സ്രോതസ്സുകളെക്കുറിച്ച് എക്‌സ്‌പോസാറ്റ് പഠിക്കും. തീവ്രമായ അവസ്ഥയിലെ ജ്യോതിശാസ്ത്ര എക്‌സ്-റേ സ്രോതസുകളെ വിവിധ ഡൈനാമിക് പഠിക്കാൻ ഉദ്ദേശിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തേതുമായ പോളാരിമെട്രി ദൗത്യാമകും ഇത്. നാസ മാത്രമാണ് ഇതിന് മുൻപ് ഇത്തരത്തിലൊരു ദൗത്യം നടപ്പിലാക്കിയിട്ടുള്ളത്.

എക്‌സ്-റേകൾക്ക് 0.3 നാനോമീറ്ററിനും മൂന്ന് നാനോമീറ്ററിനും ഇടയിൽ വളരെ ഉയർന്ന ഊർജ്ജവും കുറഞ്ഞ തരംഗദൈർഘ്യവുമാണുള്ളത്. ചില എക്‌സ്-റേകൾ കണികയോളം വലുതായിരിക്കില്ല. ഇത്തരത്തിൽ എക്‌സ്-റേകൾ പുറപ്പെടുവിക്കുന്ന പൾസാറുകൾ, സൂപ്പർനോവ അവശിഷ്ടങ്ങൾ, തമോഗർത്തങ്ങൾ തുടങ്ങിയ ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് ഉള്ള വസ്തുക്കളെയാകും പേടകം പഠിക്കുക. ശാസ്ത്രലോകത്തെ പുത്തൻ കണ്ടെത്തലുകൾക്ക് ഇത് വഴിയൊരുക്കും.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ രണ്ട് ശാസ്ത്രീയ പേലോഡുകൾ പേടകം വഹിക്കും. പ്രൈമറി പേലോഡ് പിഒഎൽഐഎക്‌സ് (എക്‌സ്-റേകളിലെ പോളാരിമീറ്റർ ഉപകരണം) പോളാരിമെട്രി പരാമീറ്ററുകൾ അളക്കും. ഇസ്രോയുടെ ബെംഗളൂരുവിലെ യുആർ റാവു സാറ്റ്‌ലൈറ്റ് സെന്ററുമായി സഹകരിച്ചാണ് ഇസ്രോ പേലോഡ് വികസിപ്പിക്കുന്നത്. പിഒഎൽഐഎക്‌സ് വിവിധ വിഭാഗങ്ങളിലെ 40 ജ്യോതിശാസ്ത്ര സ്രോതസുകള് നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷ. പേടകത്തിന്റെ മറ്റൊരു പേലോഡാണ് എക്‌സ്സെപ്ക്റ്റ് (എക്‌സ്-റേ സെപ്‌ക്ട്രോസ്‌കോപ്പി ആന്റ് ടൈമിംഗ്) പേലോഡ്. എങ്ങനെയാണ് പ്രകാശം ആഗിരണം ചെയ്യപ്പെടുന്നതെന്നും വസ്തുക്കൾ പുറത്തുവിടുന്നതെന്നതും സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തുന്നത് ഈ പേലോഡായിരിക്കും. എക്‌സ്-റേ പൾസാറുകൾ, ബ്ലാക്ക്‌ഹോൾ ബൈനറികൾ തുടങ്ങിയ നിരവധി തരത്തിലുള്ള സ്രോതസ്സുകളെയാകും ഇത് നിരീക്ഷിക്കുക.

Tags: isroXposatS SoamanathAstronomyX-ray Polarimeter Satellite
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies