ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ഗാനാലാപനത്താൽ പ്രശസ്തനാണ്. ഇപ്പോഴിതാ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഗാനാലാപനം നടത്തുന്ന ശാസ്ത്രജ്ഞന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു കൂട്ടം സംഗീതജ്ഞരുടെ അകമ്പടിയോടെ ഡോ.രാധാകൃഷ്ണൻ ഗാനം ആലപിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ അദ്ദേഹം കർണാടക സംഗീതമാണ് ആലപിച്ചത്. തൂശൂരിലെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലായിരുന്നു ചടങ്ങ് അരങ്ങേറിയത്. കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം കഥകളി കലാകാരനുമാണ്.
2009 നവംബർ മുതൽ 2014 ഡിസംബർ വരെയാണ് ഐഎസ്ആർഒയുടെ ചെയർമാനായി സേവനം അനുഷ്ടിച്ചത്. വിഎസ്എസ്സി ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.