അന്യഗ്രഹ ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന രൂപമുണ്ട്. പറക്കും തളികകളിൽ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറങ്ങളിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളും ഉള്ള രൂപമാണ് അന്യഗ്രഹ ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെയൊക്കെ മനസിലേക്ക് വരിക.ഒരേസമയം കൗതുകവും ആശയക്കുഴപ്പവും സൃഷ്ടക്കുന്ന ഒന്നാണിത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള അജ്ഞാത ജീവികളെക്കുറിച്ച് പഠിക്കാനുള്ള തയാറെടുപ്പിലാണ് നാസ.
യുഎഫ്ഒ അഥവാ അൺ ഐഡന്റിഫൈഡ് ഫ്ളൈയിംഗ് ഒബ്ജക്ടുകളെ കൃത്യമായി പഠിച്ച് ദുരൂഹതകൾ നീക്കാനാണ് പദ്ധതിയിടുന്നത്. പഠനങ്ങളുടെ ഭാഗമായി അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോൺ (യുഎപി) റിസർച്ചിന് പുതിയ തലവനെ നാസ നിയമിച്ചിരിക്കുകയാണ്. ആകാശത്തുണ്ടായ നിഗൂഢ സംഭവങ്ങൾ അന്യഗ്രഹ ജീവികൾ മുഖേന രൂപപ്പെട്ടതാണോ എന്നതുൾപ്പെടെ വിശകലനം ചെയ്യും.