ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന്റെ വിജയവും 5ജിയുടെ കുതിപ്പും; പുതിയ ഇന്ത്യയെ ലോകം തിരിച്ചറിയുന്നു; നവ ഭാരതവുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തെളിവാണ് യുഎസിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകരണം: എസ്. ജയശങ്കർ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:07 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിണാമത്തെ വിശദീകരിച്ച്  വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. നേരത്തെ ഇരുരാജ്യങ്ങളും ഇടപഴകിയിരുന്നെങ്കിൽ ഇന്ന് ഇരുരാജ്യങ്ങളും പരസ്പരം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യരായ പങ്കാളിയാണ് അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണ്ണിൽ നടന്ന ‘കളേഴ്‌സ് ഓഫ് ഇന്ത്യ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് പ്രധാനമന്ത്രിമാരുടെ യുഎസ് സ്ന്ദർശനവും നരേന്ദ്രമോദിയുടെ സന്ദർശനവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും അമേരിക്കൻ ജനത നൽകുന്ന പരിഗണനയും പ്രതീക്ഷയും ഏറെ പ്രചോദനാത്മകമാണെന്നും വ്യത്യാസം തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1985-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് സന്ദർശനം നടത്തിയ വേളയിൽ താൻ അവിടെയുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 2005-ൽ ആണവ കരാറിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സന്ദർശന സമയത്തും താൻ അമേരിക്കയിലുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത. ഇരുരാജ്യങ്ങളും നയതന്ത്രപരമായ കാര്യങ്ങൾ പ്രാപ്തമാക്കിയതിലെ വ്യത്യാസമാണ് അവിടെ പ്രകടമായതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. സർവ മേഖലയിലും പരസ്പരം ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഎസിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ജി20 ഉച്ചകോടി വിജയമാകില്ലായിരുന്നു. ആതിഥേയൻ എന്ന നിലയിൽ ഇന്ത്യ അധികം കാര്യങ്ങൾ ചെയ്യുമെങ്കിലും ജി20 രാജ്യങ്ങളുടെ പങ്കാളിത്തവും സഹകരണവും ഇല്ലാതെ വിജയത്തിലെത്താനാകില്ല. അതിനായി അമേരിക്ക നൽകിയ പിന്തുണ വളരെ വലുതാണ്. ജി20 വിജയം അമേരിക്കയുടേത് കൂടിയാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പോലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധവും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അതിനപ്പുറത്തേക്കും പോകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശ മേഖലയിൽ നാസയും ഇസ്രോയും കൈകോർക്കുമെന്നും പ്രതീക്ഷകൾക്കപ്പുറവും നേട്ടങ്ങൾ കൈവരിക്കുമെന്നും എസ്.ജയ്ശങ്കർ പറഞ്ഞു. ചന്ദ്രനോളം എത്തി, ഇനി ചന്ദ്രനപ്പുറമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പരിവർത്തനം ലോകത്തെ തന്നെ ഞെട്ടിച്ചു. ചന്ദ്രയാന്റെ ഇന്ത്യയാണ് പുതിയ ഇന്ത്യ. 5ജിയുടെയും കോവിന്റെയും ഇന്ത്യയാണ് പുതിയ ഇന്ത്യ. ഭാരതത്തിന്റെ ശേഷി ലോകം തിരിച്ചറിഞ്ഞു.ഈ ഇന്ത്യയെ തന്നെയാണ് അമേരിക്കയും കാണുന്നത്. ഈ ഇന്ത്യയിലാണ് അമേരിക്ക വളരാൻ ആഗ്രഹിക്കുന്നത്-അദ്ദേഹം പറഞ്ഞു.

Tags: S JaishankarChandrayaanIndia-US ties
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies