mainഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ താരങ്ങള്‍ തിരുവനന്തപുരത്തെത്തി. മറ്റന്നാള്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ഇന്ന് വൈകിട്ട്് നാലരയോടെയാണ് താരങ്ങള്‍ തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തില്‍ ആരാധക കൂട്ടം നേരത്തെ തമ്പടിച്ചിരുന്നു. ഇന്ത്യക്ക് ജയ് വിളിച്ചും ത്രിവര്‍ണ പതാക ഉയര്‍ത്തിയും താരങ്ങള്‍ക്ക് വമ്പന്‍ വരവേല്‍പ്പാണ് നല്‍കിയത്.
വിരാട് കോഹ്‌ലി ടീമിനൊപ്പം എത്തിയില്ല. ഇന്ന് രാത്രി എത്തുമെന്നാണ് സൂചന. ജസ്പ്രീത് ബുംറയാണ് ആദ്യം പുറത്തെത്തിയത് പിന്നാലെ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഷര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് ഷാമി, അശ്വിന്‍, ജഡേജ എന്നിവരടക്കമുള്ള ടീമാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുവഹത്തിയില്‍ നിന്ന് എത്തിയത്. കോവളം ലീലയിലാണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം കാര്യവട്ടത്തെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളം പൂര്‍ത്തിയാക്കാനായിരുന്നില്ല. ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ടോസ് പോലും സാധ്യമാകാതിരുന്നുപ്പോള്‍ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് മത്സരം 23 ഓവറാക്കി വെട്ടിക്കുറച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല.ഈ സാഹചര്യത്തില്‍ ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.