കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കൊടിത്താനം കുന്നുമ്പുറത്താണ് സംഭവം. വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കോച്ചേരി സ്വദേശി ജിനോഷ് ജോർജ്ജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജിനോഷിനും ഭാര്യ സാണിയ മക്കളായ ആൻ മേരി, ആൻഡ്രിയ, ആന്റണി എന്നിവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.