ത്രിദിന ഇന്ത്യാ സന്ദര്‍ശനം: ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിദിന ഇന്ത്യാ സന്ദര്‍ശനം: ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 12:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് റക്വേല്‍ റോഡ്രിഗസ് ഡല്‍ഹിയില്‍ എത്തി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുമായി റക്വേല്‍ റോഡ്രിഗസ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ച സെമിനാറിലും റക്വേല്‍ റോഡ്രിഗസ് പങ്കെടുക്കും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ക്ഷണപ്രകാരമാണ് റക്വേല്‍ റോഡ്രിഗസ് ഇന്ത്യയിലെത്തിയത്. ഒക്ടോബര്‍ 5 വരെ അവര്‍ ഇന്ത്യയിലുണ്ടാകും.

റക്വേലിനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യമന്ത്രാലയം എക്‌സില്‍ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് റക്വേല്‍ റോഡ്രിഗസിന് ഊഷ്മളമായ സ്വാഗതം’. അരിന്ദം ബാഗ്ചി സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.

‘ഇന്ത്യ-ഡൊമിനിക്കന്‍ റിപ്പബ്ലിക് ഉഭയകക്ഷി ബന്ധം 25-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും 1999 മെയ് നാലിനാണ് ഇന്ത്യ- ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് നയതന്ത്ര ബന്ധം ആരംഭിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലകളിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ 2023 ഏപ്രിലില്‍ നടത്തിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് സന്ദര്‍ശനത്തിന് പിന്നാലെയാണ് റക്വേല്‍ റോഡ്രിഗസിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന കുറവാണെങ്കിലും അത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാനും കൂടുതല്‍ പുതിയ സംരംഭങ്ങള്‍ വികസിപ്പിക്കുവാനും ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags: Vice PresidentDRAUPATHI MURMUDominican RepublicRaquel Pena Rodriguez
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies