ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പ്രണയകാലം’. ചിത്രത്തിന് ഔസേപ്പച്ചനാണ് സംഗീതം നൽകിയത്. ചിത്രത്തിലെ ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍’ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. സിനിമയെക്കാൾ ഈ ഒരു പാട്ടിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് അജ്മല്‍ അമീറും വിമലാ രാമനും. ‘പ്രണയകാലം’ അജ്മൽ അമീറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. എന്നാൽ ആ സിനിമയ്‌ക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്.
പതിനാറ് വർഷങ്ങള്‍ക്കു ശേഷമാണ് ‘പ്രണയകാല’ത്തിലെ ആ ‘പ്രണയജോഡികൾ’ വീണ്ടും ഒന്നിച്ചിരിക്കുന്നത്. തീര്‍ത്തും അവിചാരിതമായി കണ്ടുമുട്ടിയ ആ കൂടിച്ചേരലിനെ കുറിച്ച് അജ്മല്‍ പങ്കുവച്ച കുറിപ്പും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
View this post on Instagram
‘‘ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാൻ അവസരം ലഭിക്കാത്ത ഒരാളുമായുള്ള വഴികൾ കടന്നുപോകുന്ന ഒരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു അത്. അവളുടെ സ്ഥായിയായ കൃപയും സൗന്ദര്യവും എന്നത്തേയും പോലെ ആകർഷകമായി നിലകൊള്ളുന്നു. ഞങ്ങളുടെ എല്ലാ ആരാധകർക്കും, അഭ്യുദയകാംക്ഷികൾക്കും, ഒരു വേനൽ പുഴയിൽ എന്ന പാട്ടിന്റെ ആരാധകര്‍കര്‍ക്കും അഭിനന്ദന സൂചകമായി ഈ ഫോട്ടോ പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ‘‘ എന്നാണ് വിമലാ രാമനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രത്തിനൊപ്പം അജ്മല്‍ കുറിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷം താങ്കളെ കണ്ടതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു വിമല താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയായി നൽകിയ മറുപടി.















