ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ കോഴ്‌സ് കഴിഞ്ഞവർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 484 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഒരു വർഷത്തെ പരിശീലനം നവംബറിൽ ആരംഭിക്കും.
ട്രേഡുകളും ഒഴിവുകളും
ഇ.എം-190, ഇലക്ട്രീഷ്യൻ-80, ഫിറ്റർ-80, റഫ്രിജറേറ്റർ ആൻഡ് എസി-20, ടർണർ-20, മെഷീനിസ്റ്റ്-15, മെഷിനിസ്റ്റ് (ജി)-10, കോപ്പോ-40, വെൽഡർ-25, പെയിന്റ്-4.
സ്റ്റൈപ്പൻഡ്
കോപ്പോ, വെൽഡർ, പെയിന്റർ എന്നീ ട്രേഡുകളിൽ 7,700 രൂപയും മറ്റ് ട്രേഡുകളിൽ 8,050 രൂപയുമാകും ലഭിക്കുക.
പ്രായം
31-10-2023-ൽ 18-25 വയസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി എസ്.ടി വിഭാഗങ്ങളിൽ ഉള്ളവർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗങ്ങളിൽ ഉള്ളവർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
യോഗ്യതയും തിരഞ്ഞെടുപ്പും
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ വിജയമാണ് യോഗ്യത. ഐടിഐയിൽ നിന്നും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 70 ശതമാനം സീറ്റ് ഗവൺമെന്റ് ഐടിഐകളിൽ നിന്നും പാസായവർക്കും 30 ശതമാനം സീറ്റ് സ്വകാര്യ ഐടിഐയിൽ നിന്നും പാസായവർക്കുമാണ് ലഭിക്കുക.
കേന്ദ്രസർക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticeshipindia.gov.in-ൽ രജിസ്റ്റർ ചെയ്തശേഷം www.ecil.co.in-ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 10 ആണ്.















