കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും കോൺഗ്രസ്സും സിപിഎമ്മും ഒരു പോലെ ക്രമക്കേട് നടത്തുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു. കണ്ടലയിൽ ആയിരങ്ങളുടെ പണം തട്ടിയെടുത്തുവെന്നും അനിൽ ആന്റണി പറഞ്ഞു. കണ്ടല ബാങ്കിന് മുന്നിൽ ബിജെപി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിൽ കെ ആന്റണി.

‘ഇന്ന് കേരളത്തിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സഹകരണ മേഖലകളിലെ തട്ടിപ്പാണ്. കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ ഭരണം ആരംഭിച്ചിട്ട് 8 വർഷമായി. കേരളത്തിൽ പല കാര്യങ്ങൾ ചെയ്തതായി ഇവർ അവകാശപ്പെടുമ്പോഴും ഇവിടെ പ്രധാനമായും വളരുന്നത് രണ്ട് കാര്യങ്ങളാണ്. അഴിമതിയും മറ്റേത് വർ​ഗീയ ധ്രൂവീകരണവുമാണ്.

ഓണക്കിറ്റ് നൽകി അഴിമതി, കോവിഡ് കിറ്റിലും അഴിമതി, പിഎസ്‍സി നിയമനങ്ങളിലും തിരിമറിയും അഴിമതിയും. ഇപ്പോൾ, കേരളത്തിലെ സാധാരണക്കാരെ കബളിപ്പിച്ച് കൊണ്ട് കേരളത്തിലെ നൂറ് കണക്കിന് സഹകരണ ബാങ്കുകളിൽ തിരിമറിയും അഴിമതിയും. സാധാരണ ജനങ്ങൾ സർക്കാരിന്റെ ബാങ്കിനെ വിശ്വസിച്ചു, സർക്കാർ ഇവരുടെ സമ്പാദ്യവും സ്വത്തും കൊള്ളയടിച്ച് ദൂർത്തടിച്ച് ജീവിക്കുന്നു.

കണ്ടലയിലും കരവന്നൂരിലും കണ്ടത് ഒറ്റപ്പെട്ട സംഭവമല്ല, ഇവ രണ്ടും ഉദാഹരണം മാത്രമാണ്. കേരളത്തിലെ മറ്റ് അനവധി സഹകരണ ബാങ്കുകളിലും ഇത് തന്നെയാണ് നടക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിയന്ത്രണം കോൺ​ഗ്രസ് പാർട്ടിക്കും ഉണ്ട്. ഇത് കാരണം ഇതിനെക്കുറിച്ച് അന്വേഷിക്കാനോ അത് ചോദ്യം ചെയ്യാനോ കോൺ​ഗ്രസിന് വലിയ താല്പര്യമില്ല. ഈ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ലഭിക്കാനും. ക്രമക്കേടുകൾ അന്വേഷിക്കാനും ബിജെപി എന്നും സമരമുഖത്ത് ഉണ്ടാകും.’-
അനിൽ ആന്റണി പറഞ്ഞു.

Tags: BJPANIL ANTONY
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies