ന്യൂഡൽഹി: 2027-ഓടെ ചൈനയെ മറിക്കടന്ന് ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായി ഭാരതം മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രാഗിൽ നടന്ന 27-ാമത് ലോക റോഡ് കോൺഗ്രസ്സിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3,4 വർഷത്തിനുള്ളിൽ രാജ്യത്തെ ഓട്ടോ-മൊബൈൽ വിപണി ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ന്യൂഡൽഹിയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന റിംഗ് റോഡ് പദ്ധതിയായ അർബൻ എക്സ്റ്റൻഷൻ റോഡ് 2-ന്റെ ഉദ്ഘാടനത്തെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം യോഗത്തിൽ വിവരിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ റോഡ് തുറക്കുമെന്നും തലസ്ഥാനത്തെ വിമാനത്താവളത്തിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓട്ടോ -മൊബൈൽ വിപണി ഒമ്പത് വർഷങ്ങൾക്കു മുമ്പ് 4.5 ലക്ഷം കോടി രൂപയാണ് നേടിയിരുന്നത്. അതിൽ നിന്നും ഇപ്പോൾ 12.5 കോടി ലക്ഷം രൂപ ലാഭം ലഭിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ജപ്പാനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ-മൊബൈൽ വിപണിയായി ഭാരതം മാറിയിരുന്നു. ഇപ്പോൾ അമേരിക്കയ്ക്കും, ചൈനയ്ക്കും തൊട്ടു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.