ഒക്ടോബർ 14-ന് ദൃശ്യമാകുന്ന വലിയ സൂര്യഗ്രഹണം കാണണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഏത് വിധേന കാണാൻ സാധിക്കും എന്നതിനെക്കുറിച്ച് കൃത്യമായ അവബോധം ആവശ്യമാണ്. ഒരിക്കലും നഗ്നനേത്രങ്ങൾ ഉപയോഗിച്ച് സൂര്യഗ്രഹണം കാണാൻ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം.
നേത്രങ്ങളുടെ സുരക്ഷയ്‌ക്കായി മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. ഇതിനായി അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് എന്നിങ്ങനെയുള്ള ഫിൽട്ടറുകൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രോജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാൻ സാധിക്കും.
ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണ് ഒക്ടോബർ 14-ന് നടക്കുന്നത്. വലിയ സൂര്യഗ്രഹണമാണ് ഇത്തവണ നടക്കുന്നത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടെയിൽ സൂര്യനും ഭൂമിക്കും ഇടയിൽ അഭിമുഖമായി എത്താറുണ്ട്. ഈ സന്ദർഭങ്ങളിൽ സൂര്യനെ മറയ്‌ക്കുന്ന ചന്ദ്രന്റെ നിഴലാണ് ഭൂമിയിൽ പതിക്കുന്നത്.















