ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 56 ഒഴിവുകളിലേക്കാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ-2024 മുഖേനയാകും തിരഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബർ 10 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. www.upsconline.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 21-നും 32-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. യോഗ്യതാ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകും.
200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. എസ്ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈൻ മുഖേനയും ഫീസ് അടയ്‌ക്കാവുന്നതാണ്. സ്ത്രീകൾ, പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്നവർ, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് നൽകേണ്ടതില്ല. ഫെബ്രുവരി 18-ന് തിരുവനന്തപുരത്ത് പ്രിലിമിനറി പരീക്ഷ നടക്കും. ജൂണിൽ പ്രധാന പരീക്ഷ നടക്കും. ഇതിന് പരീക്ഷാ കേന്ദ്രം ചെന്നൈയിലാകും. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾക്കായി www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.















