തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് രാവിലെ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. വിപണിയിൽ ഇന്ന് ഒരു ഗ്രാമിന് 5250 രൂപയിലും പവന് 42,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില കഴിഞ്ഞദിവസം രാവിലെ ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 5240 രൂപയിലും പവന് 41,920 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞു. വിപണി വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി വില 103 രൂപയാണ്.