പ്രളയജലത്തിലൂടെ ഇരച്ചെത്തി, ആക്രിയെന്ന് കരുതി വിൽക്കാനായി വീട്ടിലെത്തിച്ചു; ഷെൽ പൊട്ടിത്തെറിച്ച് രണ്ട് മരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയജലത്തിലൂടെ ഇരച്ചെത്തി, ആക്രിയെന്ന് കരുതി വിൽക്കാനായി വീട്ടിലെത്തിച്ചു; ഷെൽ പൊട്ടിത്തെറിച്ച് രണ്ട് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ ചെറുപീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് മരണം. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ സൈനിക ക്യാമ്പുകളിൽ അടക്കം വെള്ളം കയറിയിരുന്നു. ഇവിടെ നിന്ന് പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ സൈന്യത്തിന്റെ ചെറുപീരങ്കി ഷെൽ ആകാം ഇതെന്നാണ് പ്രാഥമിക നിഗമനം.

ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. തീസ്ത നദിയിലൂടെ ഒഴുകിയെത്തിയ ചെറുപീരങ്കി ഷെൽ പ്രദേശവാസി വിൽക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആക്രിയെന്ന് കരുതി വിൽക്കാൻ ഉദ്ദേശിച്ച് എടുത്ത ഷെൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നദിയിലൂടെ ഒഴുകി വരുന്ന സ്ഫോടകവസ്തുക്കൾ എടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിക്കിമിലെ വെള്ളപ്പൊക്കത്തിൽ സൈനിക ക്യാമ്പുകളിൽ നിന്ന് നിവധി വസ്തുക്കൾ ഒലിച്ച് പോയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌ഫോടക വസ്തുക്കൾ പലയിടത്തും നിർവീര്യമാകാതെ കിടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് പോലീസ് വ്യക്തമാക്കി.

അപരിചിതമായ വസ്തുക്കളോ, പെട്ടികളോ, പൊതികളോ, തോക്കുകളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം വൻ സ്‌ഫോടനത്തിന് തന്നെ സാധ്യതയുണ്ട്.

Tags: DeathMortar ShellFloodwaters 'Explodes
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies