സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്; ഉരുട്ടാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല; ആന നടക്കും, ചാവാലികൾ ഓരിയിടും: വിവേക് ​ഗോപൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്; ഉരുട്ടാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല; ആന നടക്കും, ചാവാലികൾ ഓരിയിടും: വിവേക് ​ഗോപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 08:30 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ​ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ​ഗോപൻ. ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെ ഒരു കരുതൽ എന്ന നിലയിലാണ് ഓരോരുത്തരും കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചത്. സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ലെന്നും സിപിഎമ്മിനെയും കോൺ​ഗ്രസിനെയും വിമർശിച്ച് വിവേക് ​ഗോപൻ പറഞ്ഞു.

കൂട്ടിവെച്ച കരുതൽ ധനത്തെ തങ്ങളുടെ സ്വപ്നങ്ങൾ എന്നും പ്രതീക്ഷകൾ എന്നുമാണ് അവർ വിളിച്ചത്. എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്തുപോലും ഒന്ന് എത്തി നോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ, ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ചിലർ, സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു. തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങളാക്കി ഈ പാവങ്ങളെ മാറ്റി. ഫലമോ രോഗാതുരതയിൽ വലഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി. അവരുടെ നിര നീണ്ടപ്പോൾ, പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകൻ ഉണ്ട്, സുരേഷ് ഗോപി.

സഹകാരികൾക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര. ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം ആയി ഇത് തോന്നി, സ്വാഭാവികം. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്. മറിച്ച് മഞ്ഞ കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ, ശാന്തമായ കശ്മീരിൽ ശാന്തിയോടെ പിക്നിക്ക് നടത്തി ശാന്തി ആസ്വദിക്കാനോ, ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല. ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രമായിരുന്നു. നിങ്ങളെപ്പോലെ പൊതുനിരത്തിൽ അഭിനയിച്ച് കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ. അതുകൊണ്ട് ഒന്നോർക്കുക, ആന നടക്കും. അത് കണ്ട് ചാവാലികൾ ഓരിയിടും. ആനയുണ്ടോ നിൽക്കുന്നു- വിവേക് ​ഗോപൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: Suresh GopiTrissurkaruvannoor bank casevivek Gopan Actor
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies