തട്ടിപ്പുകൾക്ക് തടയിടാൻ അന്വേഷണം ഊർജ്ജിതമാക്കി ഇഡി; കരുവന്നൂരിന് പിന്നാലെ കൂടുതൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ ഇഡി അന്വേഷിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടിപ്പുകൾക്ക് തടയിടാൻ അന്വേഷണം ഊർജ്ജിതമാക്കി ഇഡി; കരുവന്നൂരിന് പിന്നാലെ കൂടുതൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ ഇഡി അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 07:45 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ കൂടുതൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ അന്വേഷിക്കാനൊരുങ്ങി ഇഡി. ഇത് സംബന്ധിച്ച് കേസുകൾ ഇഡി രജിസ്റ്റർ ചെയ്യും.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ തട്ടിപ്പ് കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്യുന്നത്. പോലീസോ, ക്രൈം ബ്രാഞ്ചോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഇഡി അന്വേഷിക്കുക.

ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 188 പരാതികളാണ് ഇഡിയ്‌ക്ക് ലഭിച്ചത്. ഇതിൽ സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ – പൊതുമേഖലാ ബാങ്കുകൾ എന്നിവയ്‌ക്കെതിരായ പരാതികളുമുണ്ട്. ലഭിച്ചതിൽ 90 ശതമാനം പരാതികളും ഇഡി യുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതല്ല. കേസെടുത്ത് അന്വേഷിക്കേണ്ട പരാതികളിൽ ഇഡി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്കിന് സമാനമായ രീതിയിൽ നിക്ഷേപ തട്ടിപ്പ് നടന്ന നിരവധി ബാങ്കുകളാണുള്ളത്. ഇഡിയ്‌ക്ക് ലഭിച്ച പരാതികളിൽ അധികവും സിപിഎം ഭരണ സമിതിയുടെ കീഴിലുള്ള സഹകരണ ബാങ്കുകൾക്കെതിരെയുള്ളതാണ്. നിരവധി വായ്പാ തട്ടിപ്പ് പരാതികളും ബാങ്കുകൾക്കെതിരെയുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തോട് അനുബന്ധമായി അന്വേഷണം നടത്താൻ കഴിയുന്ന പരാതികളിലാണ് ഇഡി കേസെടുക്കുന്നത്.

കോടികളുടെ ക്രമക്കേടുകൾ നടന്ന വൻ തട്ടിപ്പുകളിൽ മാത്രമായിരിക്കും ഇഡി അന്വേഷണം നടത്തുക. കരുവന്നൂർ തട്ടിപ്പിന് പിന്നാലെ വായ്പാ തട്ടിപ്പുകളിൽ പണം നഷ്ടമായവരുടെ പരാതികളുടെ നീണ്ട നിരയാണ് ഇഡിയ്‌ക്ക് മുന്നിലെത്തിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരാതികളിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യും.

Tags: EDbank case
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies