കണ്ണൂർ: ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തുള്ള സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പിപി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്.
കോഴിയിറച്ചി, നെയ്ച്ചോർ, ചപ്പാത്തി, ന്യൂഡിൽസ്, പഴകിയ എണ്ണ എന്നിവ കേടായിട്ടും അടുക്കളയിൽ സൂക്ഷിച്ചിരുന്നു. ഒരു മാസം മുമ്പും കണ്ണൂരിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. പഴകിയ ബീഫ്, ചിക്കൻ, ഗ്രീൻപീസ്, അച്ചാർ പഴകിയ ചോറ് എന്നിവ പിടികൂടിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഈ ഹോട്ടലുകൾക്ക് പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.