അവഗണന ഇനിയും സഹിക്കാനാവില്ല..! സർക്കാരിന്റെ പിന്തുണയോ പ്രോത്സാഹനമോ ഇല്ല; രാജ്യത്തിനായി മെഡൽ നേടിയിട്ടും തിരിഞ്ഞു നോക്കിയില്ല; കേരളം വിടാൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ: പ്രണോയ് ഇനി മത്സരിക്കുക ഇവർക്ക് വേണ്ടി..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവഗണന ഇനിയും സഹിക്കാനാവില്ല..! സർക്കാരിന്റെ പിന്തുണയോ പ്രോത്സാഹനമോ ഇല്ല; രാജ്യത്തിനായി മെഡൽ നേടിയിട്ടും തിരിഞ്ഞു നോക്കിയില്ല; കേരളം വിടാൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ: പ്രണോയ് ഇനി മത്സരിക്കുക ഇവർക്ക് വേണ്ടി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 09:12 am IST
FacebookTwitterWhatsAppTelegram

ഹാങ്‌ചോ: സംസ്ഥാന സർക്കാർ തുടരുന്ന അവഗണയിൽ മനം മടുത്ത് ഇന്ത്യൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ കേരളം വിടുന്നു. ഇനി തമിഴ്നാടിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി താരം എച്ച്.എസ് പ്രണോയി. നേരത്തെ സംസ്ഥാനത്തെ കായിക താരങ്ങളോട് തുടരുന്ന അവഗണന തുറഞ്ഞു പറഞ്ഞ് അത്ലറ്റുകളായ വി.കെ വിസ്മയ, പി.യു ചിത്ര ഫുട്‌ബോൾ താരങ്ങളായ കെ.പി രാഹുൽ, റിനോ ആന്റോ, ആഷിക് കുരുണിയൻ, സഹൽ അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പലതും നടപ്പിലാക്കാതെ താരങ്ങളെ പറ്റിച്ച സർക്കാർ അവർക്ക് ജോലി പോലും നൽകിയിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ച താരങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നാടിന്റെ യശസ്സുയർത്തിയ ഒരു അഭിമാന താരം കൂടി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേരളം വിടാനൊരുങ്ങുന്നത്.

സർക്കാരും ബാഡ്മിന്റൺ അസോസിയേഷനും ലോക ബാഡ്മിന്റണിലെ മെഡൽ നേട്ടത്തിന് ശേഷം തിരഞ്ഞു നോക്കിയില്ലെന്ന് ഈ തിരുവനന്തപുരത്തുകാരൻ തുറന്നടിച്ചു. ഇന്ത്യയുടെ 41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് താരം ഏഷ്യൻ ഗെയിംസിലെ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ വെങ്കലത്തോടെ രാജ്യത്തിന് അഭിമാനമായത്. വെള്ളി നേട്ടം കൊയ്ത പുരുഷ ടീമിലും അംഗമായിരുന്ന താരം പരിക്കിനെ വകവയ്‌ക്കാതെയാണ് രാജ്യത്തിനായി പോരാടിയത്.

തോമസ് കപ്പിലെ മെഡൽ നേട്ടത്തിന് ശേഷം കേരള ബാഡ്മിന്റൺ അസോസിയേഷൻ പ്രഖ്യാപിച്ച 2 ലക്ഷം രൂപയും ജലരേഖയായി. അവഗണന സഹിക്കാവുന്നതിലുമേറെ ആയതോടെയാണ് താരം സംസ്ഥാനം വിടാൻ നിർബന്ധിതനായത്. ദേശീയ മത്സരങ്ങളിൽ തമിഴ്നാടിനായി കളിക്കാൻ കേരള ബാഡ്മിന്റൺ അസോസിയേഷനിൽ നിന്ന് എൻ.ഒ.സി ലഭിച്ച പ്രണോയ് പരിക്കിൽ നിന്ന് മുക്തനായ ശേഷമാകും തമിഴ്നാടിനായി കോർട്ടിലിറങ്ങുക. അതേസമയം അത്ലറ്റുകളടക്കമുള്ള നിരവധി താരങ്ങളാണ് സംസ്ഥാനം വിടാൻ ഒരുങ്ങുന്നത്. പ്രഖ്യാപനങ്ങൾ പാലിക്കാതെ സർക്കാർ പറ്റിച്ചതോടെ ഉപജീവനത്തിനായുള്ള ഒരു ജോലിക്കായി താരങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. രാജ്യത്തിനും സ്വന്തം നാടിനും അഭിമാനം നേടിക്കൊടുത്തിട്ടും തുടരുന്ന ഈ അവഗണനയും സഹിച്ച് ഇനിയും ഇവിടെ തുടരണമോ എന്നാണ് അവരുടെ ചോദ്യം.

Tags: badmintonPrannoy HS
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies