സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 06:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കരുത്തരായ കങ്കാരു പട ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍പ്പെട്ട് കൂട്ടിലായി. ശക്തരായ ബാറ്റര്‍മാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ഔട്ടായി. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അതേസമയം മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻ നിരയിലെ മൂന്നുപേർ ഡക്കായി. ആദ്യ ഓവറിലെ നാലാം പന്തിൽ സ്റ്റാർക്ക് ഇഷാൻ കിഷനെ ഗ്രീനിന്റെ കൈയിലെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു താരത്തിന്റെ പുറത്താകൽ. രണ്ടാം ഓവറിൽ രോഹിത് ശർമ്മയും റൺസൊന്നുമെടുക്കാതെ പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അതേ ഓവറിൽ ശ്രേയസും ക്യാച്ച് നൽകി കൂടാരം കയറി. സ്കോർ ബോഡിൽ 3 റൺസായിരുന്നു അപ്പോൾ.

ആദ്യ ഇന്നിംഗ്സിൽ ജഡേഡയും അശ്വിനും കുല്‍ദീപും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സംഘത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ഒരു തലത്തിലും സ്‌കോറിംഗിന് വേഗം കൂട്ടാന്‍ കങ്കാരു പടയ്‌ക്കായില്ല. ഇടവേളകളില്‍ വിക്കറ്റു വീണതോടെ സ്‌കോര്‍ എങ്ങനെയും 150 കടത്താനായിരുന്നു കമ്മിന്‍സിന്റെയും സംഘത്തിന്റെയും ശ്രമം.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്‌ക്ക് തുടക്കത്തിലെ വിക്കറ്റ് വീഴ്ച തുടങ്ങി. മെയ്ഡന്‍ ഓവര്‍ എറിഞ്ഞ സിറാജും ആദ്യമേ നയം വ്യക്തമാക്കിയിരുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി. ആറു പന്ത് നേരിട്ട് റണ്‍സൊന്നും എടുക്കാത്ത മാര്‍ഷിനെ ജസ്പ്രീത് ബുംറ വിരാട് കോലിയുടെ കൈയ്യിലെത്തിച്ചു. സ്ലിപ്പില്‍ അത്യുഗ്രന്‍ ക്യാച്ചയോടെയായിരുന്നു വിക്കറ്റ് ആഘോഷം.

സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു.ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 74-ല്‍ എത്തിച്ചു. എന്നാല്‍ കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് കറക്കി വീഴ്‌ത്തി. 52 പന്തില്‍ 41 റണ്‍സെടുത്ത വാര്‍ണറെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ലബൂഷെയ്നിനൊപ്പം ബാറ്റുവീശിയ സ്മിത്ത് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ജഡേജ ഫോമിലായി. ഇതോടെ ഓസീസ് 29.4 ഓവറില്‍ 119 ന് അഞ്ചു വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

മാക്‌സ്വെല്ലിന്റെയും ഗ്രീനിന്റെയും രക്ഷാപ്രവര്‍ത്തനവും ഓസീസിനെ രക്ഷിച്ചില്ല. 15 റണ്‍സെടുത്ത കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. കാമറൂണ്‍ ഗ്രീനിനെ അശ്വിന്‍ ഹാര്‍ദിക്കിന്റെ കൈയ്യിലെത്തിച്ചു. എട്ടു റണ്‍സോടെ താരം കൂടാരം കയറി.
എട്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

 

 

 

Tags: ind-aus cricketCricket world cupWC2023
Share
Tweet
SendShare

More News from this section

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

Latest News

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies