ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 12:42 pm IST
FacebookTwitterWhatsAppTelegram

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോർട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആണ് സിസിപിയുടെ ഏജന്റുമാരുടെ പങ്ക് ആരോപിച്ച് രംഗത്തെത്തിയത്. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായി ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബ്ലോഗർ പറയുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട് ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള സിസിപിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് ജെന്നിഫർ സെങ്. ചൈനയിൽ ജനിച്ച ഇവർ നിലവിൽ അമേരിക്കയിലാണ് താമസം.

ചൈനീസ് എഴുത്തുകാരിയും യൂട്യൂബറുമായ ലാവോ ഡെങിന്റെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ് ബ്ലോഗ് ചെയ്തതെന്ന് ജെന്നിഫർ പറഞ്ഞു. ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള ഇഗ്നിഷൻ പ്ലാൻ പ്രകാരം ജൂണിൽ സിസിപി സുരക്ഷാ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ യുഎസിലെ സിയാറ്റിലേക്ക് അയച്ചതായി ചൈനീസ് എഴുത്തുകാരി ആരോപിക്കുന്നു. അവിടെ രഹസ്യ യോഗം നടന്നതിന് പിന്നാലെയാണ് നിജ്ജാർ കൊല്ലപ്പെട്ടത്. പാശ്ചത്യ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ബന്ധത്തെയും ഐക്യത്തെയും തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സെങ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. രഹസ്യയോഗത്തിന് പിന്നാലെ സിസിപി ഏജന്റുമാർ കൊലപാതക പദ്ധതി നടപ്പാക്കിയതായി ലാവോ പറയുന്നു. നിലവിൽ കാനഡയിലാണ് ലാവോ ഡെങ്.

ജൂൺ 18-ന് സൈലൻസർ ഘടിപ്പിച്ച തോക്കുകളുമായി ഏജന്റുമാരെത്തി. നിജ്ജാറിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഏജന്റുമാർ നിജ്ജാറിനെ  വകവരുത്തിയതെന്നാണ് വിവരം. തെളിവ് നശിപ്പിക്കാനായി നിജ്ജാറിന്റെ കാറിലെ ഡാഷ് ക്യാമറ നശിപ്പിച്ചു. കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രവും ഉപയോഗിച്ച ആയുധങ്ങളും കത്തിച്ചു. തൊട്ടടുത്ത ദിവസം അവർ വിമാനമാർഗം കാനഡ വിട്ടതായി ലാവോ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണ ഭേദം വരെ കൊലയാളികൾ പഠിച്ചു. സിസിപിയുടെ രണ്ട് രഹസ്യ യോഗങ്ങൾക്ക് ശേഷമാണ് ഇഗ്നിഷൻ പ്ലാൻ ആവിഷ്‌കരിച്ചതെന്നും ബ്ലോഗർ ആരോപിക്കുന്നു. ജെന്നിഫറിന്റെ ആരോപണങ്ങളിൽ ചൈനീസ് ഭരണകൂടം തികഞ്ഞ മൗനം പാലിക്കുകയാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ സമീപത്ത് വെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. കേന്ദ്ര സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായിരുന്നു ഇയാൾ. പഞ്ചാബിലെ ജലന്ധറിൽ ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.

Tags: ChinacanadaHardeep singh nijjarIndependent blogger
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies