ആഗോള സമ്പദ് വ്യവസ്ഥയേക്കാൾ ആയിരം ട്രില്യൺ മൂല്യമുള്ള ഒരു ഛിന്നഗ്രഹം!! പ്രപഞ്ചം, ഭൂമി ജീവജാലങ്ങൾ... കാലങ്ങളായുള്ള സംശയങ്ങൾക്ക് ഉത്തരം നൽകാൻ നാസ; സൈക്കിയിലേക്ക് പുറപ്പെടാനൊരുങ്ങി 'സൈക്കി'
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള സമ്പദ് വ്യവസ്ഥയേക്കാൾ ആയിരം ട്രില്യൺ മൂല്യമുള്ള ഒരു ഛിന്നഗ്രഹം!! പ്രപഞ്ചം, ഭൂമി ജീവജാലങ്ങൾ… കാലങ്ങളായുള്ള സംശയങ്ങൾക്ക് ഉത്തരം നൽകാൻ നാസ; സൈക്കിയിലേക്ക് പുറപ്പെടാനൊരുങ്ങി ‘സൈക്കി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 01:48 pm IST
FacebookTwitterWhatsAppTelegram

ഒന്നും പിന്നെ ഒരു 15 പൂജ്യവും എഴുതിയാൽ ലഭിക്കുന്ന സംഖ്യ എന്തായിരിക്കുമെന്ന് ഊഹിക്കാമോ? അതേ, അത്രമാത്രം മൂല്യം വരുന്ന സ്വത്തുക്കളാണ് ഒരു ഛിന്നഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്നത്. ആ ഛിന്നഗ്രഹത്തിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് നാസയുടെ പേടകം. ഭൂമിയിലെ മുഴുവൻ സ്വർണം കുഴിച്ചെടുത്താൽ പോലും ഈ ഛിന്നഗ്രഹത്തിലെ ലോഹങ്ങളുടെ മൂല്യങ്ങൾക്ക് അടുത്ത് പോലുമെത്തില്ല. പാറകളെക്കാൾ ലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. ആയിരം ട്രില്യൺ അല്ലെങ്കിൽ ഒരു ക്വാഡ്രില്യൺ മൂല്യമുള്ള  ലോഹങ്ങളാണ് സൈക്കി  ഛിന്നഗ്രഹത്തിലുള്ളത്.  സൈക്കി എന്നുതന്നെ പേരുള്ള പേടകത്തെയാണ്  അമേരിക്കൻ ബഹിരാകാശ ഏജൻസി അയക്കുന്നത്.

ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തായാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 12-ന് രാവിലെ പത്ത് മണിയോടെയാകും സൈക്കിയെ ലക്ഷ്യവെച്ച് ‘സൈക്കി പേടകം’ കുതിക്കുക. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങളെ വിശദമായി പഠിക്കുന്നത് വഴി ഗ്രഹങ്ങളുടെ കാമ്പുകളെ കുറിച്ചും ഭൂമിയുടെ രൂപീകരണത്തെ കുറിച്ചുമുള്ള അതിനിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിവരം. ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടിട്ടുണ്ടാകാമെന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഈ പര്യവേക്ഷണത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

പാറയേക്കാളും ഐസിനേക്കാളും കൂടുതൽ ലോഹങ്ങളുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമാണിത്. ആഗോള സമ്പദ് വ്യവസ്ഥയെ മറികടക്കാൻ സാധ്യതയുള്ള ആകാശഗോളത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി. നിലവിൽ ലോകത്തിന്റെ മൊത്തം ജിഡിപി 105 ട്രില്യൺ ഡോളർ ആണ്. എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ മൂല്യം 10,000 ക്വാഡ്രില്യൺ ഡോളർ ആണ്!

1852-ൽ ഇറ്റാലിയൻ വാനശാസ്ത്രജ്ഞനായ അനിബെലെ ഡി ഗ്യാസപാരിസ് ആണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണപ്രകാരം ആത്മാവിന്റെ ദേവന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ലോഹങ്ങളാൽ സമ്പുഷ്ടമാണ് സൈക്കി ഛിന്നഗ്രഹം. ഗ്രഹങ്ങളുടെ വിവിധ ഭാഗങ്ങൾ ചേർന്നാണ് ഇവ രൂപം കൊണ്ടത്. ഇവ ഒരു കുന്തത്തിന്റെ രൂപത്തിലായിരുന്നുവെങ്കിൽ ഡൽഹി മുതൽ ചണ്ഡീഗഡ് വരെയുള്ള ദൂരമുണ്ടാവുമായിരുന്നു ഇതിന്റെ നീളം. തമിഴ്നാട് സംസ്ഥാനത്തേക്കാൾ ദൂരമുണ്ടാവും ഈ ഛിന്നഗ്രഹം. അത്രയ്‌ക്കും വലുതാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഭൂമിയുടെ അടിസ്ഥാന ശിലയെ പരിശോധിക്കുക അസാധ്യമായ കാര്യമാണ്. ഗുരുത്വാകർഷണ ഫലം ശക്തമായതിനാൽ അവിടേക്ക് എത്താൻ സാധിക്കില്ല. അതുകൊണ്ട് ഛിന്നഗ്രങ്ങളെ പരിശോധിക്കുകയാണ് മികച്ച മാർഗം. അതിനാലാണ് സൈക്കിയെ ഛിന്നഗ്രഹത്തിലേക്ക് അയക്കുന്നത്. പ്രപഞ്ചം ഉണ്ടായത് മുതലുള്ള കാര്യങ്ങൾ ഛിന്നഗ്രഹങ്ങളുടെ പ്രതലത്തിൽ അടങ്ങിയിട്ടുണ്ടാവും. പാറക്കഷ്ണങ്ങളും, മണ്ണും പൊടിയുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഇവ പരിശോധിക്കുന്നതിലൂടെ പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ എത്തി എന്നെല്ലാം മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയാണ് ജീവജാലങ്ങൾ രൂപപ്പെട്ടതെന്നതിനെ കുറിച്ചെല്ലാം ഏകദേശം ധാരണയും ലഭിക്കും. ഇത് വലിയ വഴിത്തിരിവായി മാറും.

Tags: NASAMission Psyche
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies