കേരളം നടുങ്ങിയ ആഭിചാര കൊലക്കേസിന് ഒരാണ്ട്; കൊടും കുറ്റവാളി മുഹമ്മദ് ഷാഫിയും കൂട്ടുപ്രതികളും അഴിക്കുള്ളില്‍; ജീവന്‍ പൊലിഞ്ഞത് രണ്ട് നിര്‍ധന സ്ത്രീകളുടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളം നടുങ്ങിയ ആഭിചാര കൊലക്കേസിന് ഒരാണ്ട്; കൊടും കുറ്റവാളി മുഹമ്മദ് ഷാഫിയും കൂട്ടുപ്രതികളും അഴിക്കുള്ളില്‍; ജീവന്‍ പൊലിഞ്ഞത് രണ്ട് നിര്‍ധന സ്ത്രീകളുടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 09:34 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ച ഇലന്തൂര്‍ ഇരട്ട അഭിചാര കൊലപാതകങ്ങള്‍ പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. നിര്‍ധനരായ രണ്ടു സ്ത്രീകളുടെ ജീവനാണ് മോഹനവാഗ്ദാനങ്ങളില്‍ പൊലിഞ്ഞത്. ഇപ്പോഴും കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു ശ്രദ്ധേയ കാര്യം. അന്ധവിശ്വാസത്തിന്റെ ചുവട് പിടിച്ച് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു ഷാഫിയുടെ നേതൃത്വത്തിലുള്ള അരുംകൊലകള്‍. സിപിഎം നേതാവ് ഭഗവല്‍സിംഗും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും വിചാരണ കാത്ത് അഴിക്കുള്ളിലാണ് ഇപ്പോഴും. ഇലന്തൂരില്‍ പോലീസ് സീല്‍ ചെയ്ത ഭഗവല്‍ സിംഗിന്റെ വീടും ചേര്‍ന്നുള്ള തിരുമല്‍ കേന്ദ്രവും കാണാന്‍ ആള്‍ക്കാര്‍ ഇപ്പോഴും എത്താറുണ്ട്.

ക്രൂരമായി കൊലപ്പെടുത്തി സ്ത്രീകളെ കഷ്ണങ്ങളാക്കി വീടിന് സമീപം ചെറു കുഴികളിലാക്കി മറവ് ചെയ്യുകയായിരുന്നു. ചോര വീടിന് ചുറ്റും തളിക്കുകയും ചെയ്തു. മനോവൈകൃതമുള്ള പ്രതി മുഹമ്മദ് ഷാഫി പറഞ്ഞതനുസരിച്ചാണ് ഭഗവല്‍സിംഗും ഭാര്യ ലൈലയും കാലടി സ്വദേശി റോസ്‌ലി, തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.

സാമ്പത്തിക അഭിവൃദ്ധിക്കായി എന്തും ചെയ്യാന്‍ തയാറായിരുന്നു അവരോട് സ്ത്രീകളെ കൊലപ്പെടുത്തണമെന്നും ശരീരഭാഗങ്ങള്‍ ഭക്ഷിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഷാഫിയാണ് നല്‍കിയത്. ആദ്യ കൊല ഫലം കണ്ടില്ലെന്ന് പറഞ്ഞായിരുന്നു രണ്ടാമത്തെ കൊലപാതകം. ക്രൂരവും പൈശാചികവുമായിരുന്നു രണ്ടു നരഹത്യകളും.

അരുംകൊലകള്‍ നടത്തിയ ശേഷവും ഫേസ്ബുക്കില്‍ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടില്‍ കറങ്ങിയ ഭഗവല്‍സിംഗ് അതുവരെയും നാട്ടിലെ മാന്യ മുഖങ്ങളില്‍ ഒരാളായിരുന്നു. നാട്ടിലെ രാഷ്‌ട്രീയക്കാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു. വിയ്യൂരിലെ അതിവ സുരക്ഷാ ജയിലില്‍ കഴിയുന്ന മൂന്നു പ്രതികള്‍ക്കുമെതിരെ കൊലപാതകത്തിനു പുറമേ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോച,മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags: elanthoor human sacrificeOne year
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies