സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പുകഴ്ത്തി പറഞ്ഞിട്ടും അനക്കമില്ലാത സദസ്; കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥ ആയെന്ന് വി.ശിവൻകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പുകഴ്‌ത്തി പറഞ്ഞിട്ടും അനക്കമില്ലാത സദസ്; കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥ ആയെന്ന് വി.ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 01:29 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എത്രയൊക്കെ പുകഴ്‌ത്തി പറഞ്ഞിട്ടും അനക്കമില്ലാതിരുന്ന സദസിനെതിരെ മന്ത്രി വി.ശിവൻകുട്ടി. നല്ല കാര്യങ്ങൾ ചെയ്തത് പറഞ്ഞിട്ടും അങ്ങോട്ട് പറഞ്ഞ് കയ്യടി വാങ്ങേണ്ട സ്ഥിതിയാണെന്ന് ശിവൻകുട്ടി പറഞ്ഞു. കൊല്ലം കൊട്ടാരക്കയിൽ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. സ്വന്തം വകുപ്പിന്റെ നേട്ടങ്ങളെ കുറിച്ചാണ് ശിവൻകുട്ടി അക്കമിട്ട് എണ്ണിപ്പറഞ്ഞത്. എന്നാൽ കയ്യടിയൊന്നുമില്ലാതെ തണുത്ത പ്രതികരണമാണ് സദസിൽ നിന്ന് കിട്ടിയത്. എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ചപോലെ ഇരിക്കുകയാണെന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

‘എല്ലാവരും ആട്ടുകല്ലിൽ കാറ്റു പിടിച്ച പോലെയാണ് ഇരിക്കുന്നത്. ആട്ടുകല്ലിൽ കാറ്റടിച്ചാൽ അനങ്ങില്ലല്ലോ. നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഒരു പ്രതികരണവും കാണുന്നില്ല. ഇങ്ങനെയാണോ നമ്മുടെ നാട്? എല്ലാവരും നല്ലതു പോലെ ഒന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ. ആരെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കയ്യടി വാങ്ങണ്ട അവസ്ഥയാണ്.

ഇത് പുതിയ രീതിയാണ്. ഒരിടത്ത് ഞാൻ എത്തിയപ്പോൾ അവതാരക പറഞ്ഞു മന്ത്രി വേദിയിലേക്ക് വരികയാണ് എല്ലാവരും നല്ലൊരു കയ്യടി കൊടുക്കണമെന്ന്. അങ്ങനെ പറഞ്ഞ് കയ്യടി കിട്ടണ്ട, അവർക്ക് സൗകര്യമുണ്ടെങ്കിൽ കയ്യടിക്കും എന്ന് ഞാൻ പറയുകയും ചെയ്തുവെന്ന്” ശിവൻകുട്ടി പറഞ്ഞു. പിന്നാലെ മന്ത്രിയുടെ വാക്കുകൾക്ക് സദസിൽ നിന്ന് വലിയ കയ്യടി കിട്ടുകയും ചെയ്തു.

Tags: kerala governmentv shivankutty
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies