കച്ചമുറുക്കി, പൂർവാധികം ശക്തിയോടെ ഇസ്രായേൽ സൈന്യം; കരയുദ്ധത്തിലേക്ക് നീങ്ങുന്നു; ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കച്ചമുറുക്കി, പൂർവാധികം ശക്തിയോടെ ഇസ്രായേൽ സൈന്യം; കരയുദ്ധത്തിലേക്ക് നീങ്ങുന്നു; ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:24 pm IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. സേനയിലെ സൈനികരെ ഒന്നടങ്കം ഗാസയിൽ വിന്യസിച്ചുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ആക്രകമണങ്ങൾക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം തിരികെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഹമാസിനെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗാസ ഒരിക്കലും ഇനി പഴയ രൂപത്തിലും ഭാവത്തിലും ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാസയിലെ മാറ്റമാണ് ഹമാസ് ആഗ്രഹിച്ചത്. വിചാരിച്ചപോലെ ആ മാറ്റം ഇസ്രായേൽ നടപ്പിലാക്കും. ഇനി ഒരിക്കലും ആക്രമണത്തിനോ യുദ്ധത്തിനോ മുതിരാത്ത വിധത്തിലുള്ള മാറ്റമാകും ഗാസയിൽ ഉണ്ടാകാൻ പോവുക. യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് സൈന്യം പ്രത്യാക്രമണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും തട്ടിയെടുത്ത് പൈശാചികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഈ കാട്ടാളന്മാർക്കുള്ള മറുപടിയാണ്  പ്രത്യാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ യുദ്ധം കരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സുപ്രധാന വിവരമാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിൽ ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഏത് നിമിഷവും ഗാസ അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ലെബനൻ അതിർത്തിയിലും സുരക്ഷ കടുപ്പിച്ചു. വീണ്ടും അക്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു.

ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ഇസ്രായേൽ പ്രതിരോധ വക്താവ് പറഞ്ഞു. ഹമാസ് തുടങ്ങി വെച്ചു, അവസാനിപ്പിക്കുന്നത് ഞങ്ങളാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാനായി മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച ആരംഭിച്ചതായി യുഎസ് അറിയിച്ചു.

Tags: gazaHamas Terror AtatckIsraeli Defence Minister
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies