തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ത്രീഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. 380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പിടിപി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് സംസ്ഥാനത്തെ ആദ്യ ത്രീഡി കെട്ടിടം ഉയർന്നത്.
കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐഐടിയിലെ ചില മുൻ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ത്വാസ്തയാണ് നിർമ്മിതി കേന്ദ്രം കാമ്പസിൽ കെട്ടിടം നിർമ്മിച്ചത്. 28 ദിവസം കൊണ്ടാണ് നിർമ്മിതി കേന്ദ്രത്തിന്റെ പണി പൂർത്തിയായത്. ഒറ്റ മുറി കെട്ടിടമാണ് ഇത്.
‘അമേസ് 28’ എന്ന് പേരിട്ട ഈ ത്രീഡി കെട്ടിടം മന്ത്രി കെ രാജനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനായി.