ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീൻ സിനിമയിലൂടെ സിനിമയിലെത്തിയ നടി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. എന്നാൽ ഇപ്പോഴിതാ സാനിയ സിനിമ രംഗത്ത് നിന്നും മോഡലിംഗില്‍ നിന്നും ഒരിടവേളയെടുക്കാൻ ഒരുങ്ങുകയാണ്. വിദ്യാഭ്യാസത്തിനായാണ് താരം ഇടവേള എടുക്കുന്നത്. പഠനത്തിനായി സാനിയ ലണ്ടനിലാണ് ചേര്‍ന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ ബിഎ ഒണേഴ്സ് ആക്ടിംഗ് ആന്‍റ് പെര്‍ഫോമന്‍സ് കോഴ്സിനാണ് സാനിയ ചേര്‍ന്നിരിക്കുന്നത്.
അതേസമയം ഏറെ പാരമ്പര്യമുള്ള ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്സിലാണ് സാനിയ കോഴ്സ് ചെയ്യുന്നത്. 167 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. യൂണിവേഴ്സിറ്റി ഐഡി കാര്‍ഡ് പങ്കുവച്ച് പഠനത്തിന് ചേര്‍ന്ന കാര്യം സാനിയ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. 2026 ജൂണ്‍ വരെയാണ് കോഴ്സിന്റെ കാലാവധി. എന്നാല്‍ ഒഴിവ് സമയത്ത് സിനിമ രംഗത്ത് തുടരുമോ എന്ന് താരം വ്യക്തമാക്കുന്നില്ല. സാറ്റര്‍ഡേ നൈറ്റാണ് സാനിയയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത ചിത്രം.
View this post on Instagram















