ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്‌ക്ക് ഇന്ന് പദ്മനാഭപുരത്ത് തുടക്കമായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്‌ക്ക് ഇന്ന് പദ്മനാഭപുരത്ത് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 09:27 am IST
Facebook
Twitter
WhatsAppTelegram

നാഗർകോവിൽ : ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് രാവിലെ പദ്‌മനാഭപുരത്ത് നിന്ന് പുറപ്പെടും. പള്ളിയറയിൽ ചടങ്ങുകൾ ആരംഭിച്ചു. നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉടവാൾ രാജപ്രതിനിധിക്ക് കൈമാറി. കേന്ദ്രമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ,എം വിൽസന്റ് എംഎൽഎ തുടങ്ങിയവർ ക്ഷേത്രത്തിലെത്തി.

നവരാത്രി ഘോഷയാത്രയിൽ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്നലെ രാവിലെ പുറപ്പെട്ടിരുന്നു. പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികൾ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെടുകയായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ പദ്‌മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി.

ഇന്ന് പുലർച്ചെ 4.30 ന് മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരകെട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ഉടവാൾ കൈമാറ്റചടങ്ങ് നടക്കും. തുടർന്ന് നടക്കുന്ന പാരമ്പര്യ ചടങ്ങുകൾക്ക് ശേഷം നവരാത്രി ഘോഷയാത്രയ്‌ക്ക് തുടക്കമാകും. കൊട്ടാരം അധികൃതരും വിശിഷ്ടാതിഥികളും ദക്ഷിണ നൽകി യാത്രയയപ്പ് നടത്തും. ഇതോടെ ഘോഷയാത്രയായി കേരളപുരത്ത് എത്തുന്ന ദേവവിഗ്രഹങ്ങൾ രാത്രിയോടെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ എത്തും. നാളെ രാവിലെ കുഴിത്തുറയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര 11 മണിയോടെ കളിയിക്കാവിളയിൽ എത്തും. തുടർന്ന് സംസ്ഥാന അതിർത്തിയിൽ ഔദ്യോഗിക സ്വീകരണം നൽകും. നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ ഇന്നലെ അറിയിച്ചു. കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.

Tags: Navarathri
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies