പ്രൊഫ. എം.കെ സാനുവിനെ വിലക്കിയത് താലിബാനിസം; പു.ക.സ കേരളത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്; രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്  സംസ്ഥാന പ്രസിഡന്റ്  വിജി തമ്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രൊഫ. എം.കെ സാനുവിനെ വിലക്കിയത് താലിബാനിസം; പു.ക.സ കേരളത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്; രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്  സംസ്ഥാന പ്രസിഡന്റ്  വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 07:34 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നടൻ സുരേഷ് ഗോപിക്ക് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രൊഫ. എം.കെ സാനുവിനെ വിലക്കിയ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നടപടിയെ വിമർശിച്ച് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ഇത്തരം നടപടി താലിബാനിസമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ളവരല്ല സാഹിത്യകാരന്മാർ. വിശ്വഹിന്ദു പരിഷത്ത് വർഷങ്ങളായി നടത്തിവരുന്ന രാമായണമാസാചരണം ഉദ്ഘാടനം ചെയ്തുവന്നിരുന്നത് പ്രഫ.എം.കെ സാനുമാസ്റ്റർ ആണ്. സാനുമാസ്റ്ററുടെ നവതി ആഘോഷത്തിന്റെ പതിപ്പുവരെ വിശ്വഹിന്ദു പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രൊഫ.എം.കെ സാനുമാസ്റ്റർ. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങളും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ നടത്തുന്ന പരിശ്രമങ്ങളെയും വിശ്വഹിന്ദുപരിഷത്ത് എന്നും മുഖവിലയ്‌ക്ക് എടുക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു-വിജി തമ്പി പറഞ്ഞു.

കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാര വേദിയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും സാനുമാസ്റ്ററെ വിലക്കാൻ മാത്രം കേരളത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് പു.ക.സ നൽകിയിട്ടുള്ളതെന്നും വിജി തമ്പി ചോദിച്ചു. കേരളത്തിലെ സാഹിത്യകാരന്മാരുടെ മുഴുവൻ ഉത്തരവാദിത്വവും പു.ക.സ ഏറ്റെടുക്കേണ്ടതില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി ആരു നടത്തിയാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും വിജി തമ്പി പറഞ്ഞു.

ചടങ്ങിൽ പ്രൊഫ. എം.കെ സാനുവിനോട് പങ്കെടുക്കരുതെന്ന് പു.ക.സ ഭാരവാഹികൾ നേരിട്ടെത്തി അറയിക്കുകയായിരുന്നു. പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് വിവരം. താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ലെന്നും അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങി സുരേഷ് ഗോപി പറഞ്ഞു. ദളിതന്റെ പേരിൽ വോട്ട് വാങ്ങിയവർ ആകാശവാഹിനികളിൽ പറക്കുകയും ചിക്കമംഗളൂരുവിൽ തോട്ടം വാങ്ങുകയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags: Pukasaviji thambiPandit karupan Award
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies