കങ്കാരുവിനെ കറിവെച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്ക് ലോകകപ്പിലെ രണ്ടാം തോൽവി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കങ്കാരുവിനെ കറിവെച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്ക് ലോകകപ്പിലെ രണ്ടാം തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. 134 റൺസിന് ഓൾ റൗണ്ട് മികവിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ തോൽവിയുമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 40.5 ഓവറിൽ 177 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മർനസ് ലാബുഷെയ്‌ന് (46) മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങാനായത്. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്വിന്റൺ ഡി കോക്കും ക്യാപ്റ്റൻ ടെമ്പ ബവുമയും ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 108 റൺസ് നേടി. 19-ാം ഓവറിലെ നാലാം പന്തിൽ ഗ്ലെൻ മാക്സ്വെൽ ബാവുമയുടെ വിക്കറ്റ്് സ്വന്തമാക്കി. വാൻ ഡെർ ഡുസനാണ് വൺ ഡൗണായി ഇറങ്ങിയത്. 30 പന്തിൽ നിന്ന് 26 റൺസ് നേടിയ ഡുസനെ 29-ാം ഓവറിൽ ആദം സാംപ പുറത്താക്കി.

30-ാം ഓവറിൽ ഡി കോക്ക് 90 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. ലോകകപ്പിലെ താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 35-ാം ഓവറിൽ ഡി കോക്കിനെ പുറത്താക്കി ഗ്ലെൻ മാക്സ്വെൽ ഓസീസിന് ബ്രേക്ക്ത്രൂ നൽകി. ഡി കോക്ക് (109) കൂടാരം കയറിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 197 ആയിരുന്നു.

പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസനെ സാക്ഷിയാക്കി മാർക്രം അർദ്ധസെഞ്ച്വറി തികച്ചു. ഇതിന് പിന്നാലെ 43-ാം ഓവറിൽ മാർക്രത്തെ പാറ്റ് കമ്മിൻസ് ജോഷ് ഹേസൽവുഡിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ക്ലാസനെയും ഹേസൽവുഡ്് കൂടാരം കയറ്റി. പിന്നീട് ഡേവിഡ് മില്ലറും മാർകോ ജാൻസെനും ദക്ഷിണാഫ്രിക്കയെ 300 കടത്തി. ജാൻസെൻ (26) മില്ലർ (17) എന്നിവരും മടങ്ങി. കഗിസോ റബാദയും (0) കേശവ് മഹാരാജയും (0) പുറത്താവാതെ നിന്നു.

 

Tags: australiasouthafricaWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies