ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം: കുമ്മനം രാജശേഖരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 11:55 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: എറണാകുളം റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം.പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ.

റെയിൽവേ സ്റ്റേഷന് പേരിടുന്നതിൽ കോർപ്പറേഷന് റോളൊന്നുമില്ലെന്ന് പറഞ്ഞ് എതിർക്കുന്ന ഹൈബി എന്തു റോളാണ് എംപിക്ക് ഉള്ളതെന്ന മറുചോദ്യത്തിനും സ്വാഭാവികമായും മറുപടി പറയേണ്ടിവരുമെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിന് വലിയൊരു ത്യാഗം സഹിക്കാൻ തയ്യാറായ മഹാനുഭാവനെയാണ് പുകസ പരസ്യമായി അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

‘എറണാകുളം റയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം.പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണ്.
കൊച്ചി രാജാവ് വൈദേശിക ശക്തികളിൽ നിന്ന് ഒറ്റുകാശു വാങ്ങി എന്നും ജാതിമേധാവിത്വം അടിച്ചേൽപ്പിച്ചുവെന്നുമാണ് പുകസയുടെ പക്ഷം. റെയിൽവേസ്റ്റേഷന് പേരിട്ടുന്നതിൽ കോർപ്പറേഷന് റോളൊന്നുമില്ലെന്ന് പറഞ്ഞ് എതിർക്കുന്ന ഹൈബി എന്തു റോളാണ് എംപിക്ക് ഉള്ളതെന്ന മറുചോദ്യത്തിനും സ്വാഭാവികമായും മറുപടി പറയേണ്ടിവരും.

കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ എറണാകുളം റെയിൽപാതയുടെ വികസനത്തിന് ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാനാവില്ല. പൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടം വിറ്റു കിട്ടിയ പണം കൊണ്ടാണ് ഷൊർണൂർ – എറണാകുളം റെയിൽപാത പണിതത്. ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിന് വലിയൊരു ത്യാഗം സഹിക്കാൻ തയ്യാറായ മഹാനുഭാവനെയാണ് പുകസ പരസ്യമായി അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത്.

ഒരാൾ ചെയ്യുന്ന നല്ലകാര്യങ്ങളെ പച്ചനുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും തമസ്‌കരിക്കുകയും അയാളെ കല്ലെറിഞ്ഞ് അപമാനിതനാക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്‌റ് ശൈലി. സുരേഷ് ഗോപിക്കു പുരസ്‌കാരം കൊടുക്കുന്നതിൽ നിന്നും എം കെ സാനുമാഷെ വിലക്കിയതും ഇതേ വികല കാഴ്ചപ്പാടിന്റെ പരിണിത ഫലമാണ്. ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി ഇനിയെങ്കിലും പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം.’

Tags: Kummanam RajasekharanHIBI EDEN
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies