ന്യൂഡല്‍ഹി: ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പാക് മാദ്ധ്യമപ്രവര്‍ത്തക സൈബ് അബ്ബാസ് മാപ്പപേക്ഷയുമായി രംഗത്ത്. എന്നോട് പോകാന്‍ ആരും ആവശ്യപ്പെടുകയോ എന്നെ നാടുകടത്തുകയോ ചെയ്തില്ല. വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഞാന്‍ ഇന്ത്യ വിട്ടത്. എനിക്ക് ചിന്തിക്കാന്‍ അല്പം സമയം വേണമായിരുന്നു. സൈനബ് പറഞ്ഞു.
‘പ്രചരിപ്പിച്ച പോസ്റ്റുകള്‍ മൂലമുണ്ടായ വേദന ഞാന്‍ മനസിലാക്കുകയും ഖേദിക്കുകയും ചെയ്യുന്നു. ആ പരാമര്‍ശങ്ങള്‍ എന്റെ മൂല്യങ്ങളെയോ ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോഴുള്ള എന്നെയോ പ്രതിനിധീകരിക്കുന്നതല്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു. അത്തരം പ്രയോഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. പരാമര്‍ശം ആരയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്റെ മോശം സമയത്ത് എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
സൈനബിനെതിരെ ഡല്‍ഹിയിലെ അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അവര്‍ ഇന്ത്യ വിട്ടത്. ഹിന്ദു ദേവതകളെ അവഹേളിച്ചും ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചും അവര്‍ മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഈയടുത്ത് വീണ്ടും വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.
— zainab abbas (@ZAbbasOfficial) October 12, 2023
“>















