അക്ഷര പൂജയ്ക്കായി അനന്തപുരി ഒരുങ്ങി; നവരാത്രി ഘോഷയാത്ര കേരളത്തിലെത്തി; ചരിത്രത്തിലാദ്യമായി ഗാർഡ് ഓഫ് ഓണർ നൽകി വനിതാ പോലീസ് ബറ്റാലിയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അക്ഷര പൂജയ്‌ക്കായി അനന്തപുരി ഒരുങ്ങി; നവരാത്രി ഘോഷയാത്ര കേരളത്തിലെത്തി; ചരിത്രത്തിലാദ്യമായി ഗാർഡ് ഓഫ് ഓണർ നൽകി വനിതാ പോലീസ് ബറ്റാലിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നവരാത്രി പൂജയ്‌ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്‌ക്ക് സംസ്ഥാന അതിർത്തിയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം. പാറശാല കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി.

പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഭദ്രദീപം തെളിയിച്ച് സ്വീകരണ ചടങ്ങ് ഉദ്ഘാടനം  ചെയ്തു, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം ബോർഡ് കമ്മിഷണർ ബി. എസ്. പ്രകാശ്, തിരുവനന്തപുരം റൂറൽ എസ്. പി ശില്പ, എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, എം വിൻസെന്റ് എന്നിവർ ചേർന്ന ഘോഷയാത്രയെ സ്വീകരിച്ചു.

നവരാത്രി വിഗ്രഹങ്ങൾക്ക് അതിർത്തിയിൽ തമിഴ്‌നാട്-കേരള പോലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി. ഇത്തവണ കേരള പോലീസിന്റെ ഭാഗത്ത് നിന്ന് വനിത പോലീസ് ഉദ്യോഗസ്ഥരാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. നവരാത്രി ഘോഷയാത്രയ്‌ക്ക് ചരിത്രത്തിലാദ്യമായാണ് വനിതാ പോലീസ് ബറ്റാലിയൻ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. കഴക്കൂട്ടം വനിതാ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവർ.

നവരാത്രി ഘോഷയാത്രയിലെ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. ആന, വിവിധ ഫ്ളോട്ടുകൾ, ചെണ്ടമേളം തുടങ്ങിയ വാദ്യഘോഷങ്ങളുമായാണ് ഘോഷയാത്ര അതിർത്തിയിൽ എത്തിയത്. ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിക്കും. രണ്ടാം ദിവസത്തെ ഘോഷയാത്ര ഇവിടെ സമാപിക്കും

നാളെ രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കരമന ആവടി ക്ഷേത്രത്തിൽ എത്തും. അവിടെ ഇറക്കിപൂജയ്‌ക്ക് ശേഷം രാത്രി കോട്ടയ്‌ക്കകത്ത് എഴുന്നള്ളിക്കും. വൈകുന്നേരത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

Tags: Navarathri Ezhunnalalthpadmanabhapuraam
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies