ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിന് മുന്നോടിയായുളള ഇന്ത്യൻ താരങ്ങളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ബിസിസിഐ ഇന്നലെ എക്സിലാണ് നെറ്റ്സിൽ പരിശീലനം നടത്തുന്ന താരങ്ങളുടെ ചിത്രം പങ്കുവച്ചത്. ഹിറ്റ്മാൻ, കോഹ്ലി, ഗിൽ എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്… കാണാം ചിത്രങ്ങൾ….
രോഹിത് ശർമ്മ
പാകിസതാനെ വരിഞ്ഞ് മുറുക്കാൻ തന്നെയാണ് നായകൻ രോഹിത് ശർമ്മയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരെ നിറഞ്ഞാടിയ രോഹിത്തിന്റെ ഫോം ഇന്നും തുടർന്നാൽ ബാബർപ്പട വെള്ളം കൂടിക്കും. അഫ്ഗാനിസ്ഥാനെതിരെയുളള മത്സരത്തിൽ ക്രിസ് ഗെയിലിനെ കടത്തി വെട്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം, കൂടുതൽ സെഞ്ച്വറി നേടിയതാരം എന്നിങ്ങനെയുളള റെക്കോർഡുകളും താരം സ്വന്തം സ്വന്തമാക്കി.
വിരാട് കോഹ്ലി
ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് വിരാട് കോഹ്ലി. രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ലോകകപ്പിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലാണ്.
ശുഭമാൻ ഗിൽ
ലോകകപ്പിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പാകിസ്താനെതിരെ കളിച്ചേക്കുമെന്ന് പത്ര സമ്മേളനത്തിൽ നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു. ഗില്ലിന്റെ പരിശീലന രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സൂപ്പർ ഫോമിലുളള ഗിൽ ഇന്ന് തകർത്താടിയാൽ പാകിസ്താൻ വിയർക്കും.