ഇടുക്കി: അടിമാലിയിൽ പെട്രോൾ ഒളിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ജിനീഷിന് 90 ശതമാനം പൊള്ളൽ ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെൻട്രൽ ജംഗ്ഷനിലഉള്ള ഹൈമാക്സ് ലൈറ്റിനു താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. വിവാഹം നടക്കാത്തതിന്റെ മനോവിഷമം ഇയാൾ സുഹൃത്തുക്കളുമായി നിരന്തരം പങ്കുവച്ചിരുന്നു. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.